ലിസ്റ്റ് ചോദിച്ചു അത് കൊടുത്തു വേറെയൊന്നും ചെന്നിത്തലയ്ക്ക് അറിയില്ല

ലിസ്റ്റ് ചോദിച്ചു അത് കൊടുത്തു വേറെയൊന്നും ചെന്നിത്തലയ്ക്ക് അറിയില്ല

കോൺഗ്രസിൽ കെപിസിസി ഭാരവാഹി പട്ടിക എന്ന് പറഞ്ഞത് മാത്രമേ ഓർമയുള്ളു പിന്നെ അടി ആയി ബഹളമായി അതൃപ്തിയായി അങ്ങനെ അങ്ങനെ നീണ്ടു പോകുന്നതാണ് കോൺഗ്രസിന്റെ ഇപ്പോഴുത്തെ അവസ്ഥാ .
എന്തായാലും കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് ഇപ്പോൾ കൈമാറിയത്. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പട്ടികയാണ് ഇപ്പോൾ നൽകിയത്. അതേസമയം കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റ് പിന്നീട് ആയിരിക്കും കൈമാറുക. എന്തായാലും
ഭാരവാഹികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന സൂചനയാണ് ഇപ്പോൾ നിലനിൽക്കുന്നത്. അതേസമയം മുൻ ഡിസിസി പ്രസിഡന്റുമാർ ഭാരവാഹികൾ ആകില്ല. എന്നാൽ മാനദണ്ഡങ്ങളിൽ ഇളവ് നൽകേണ്ടതില്ലെന്ന തീരുമാനവും നിലനിൽകുണ്ട് അതേസമയം കെപിസിസി ഭാരവാഹി പട്ടിക വൈകുന്നതിന് പിന്നിൽ മുതീർന്ന നേതാക്കളുടെ സമ്മർദ്ദം ആണെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നു വന്നിരുന്നു. എന്നാൽ കെപിസിസി ഭാരവാഹി പട്ടികവൈകുന്നതിന് പിന്നില്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദമാണെന്ന വാദം തള്ളി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല.

താനോ ഉമ്മന്‍ ചാണ്ടിയോ ഒരു ഘട്ടത്തിലും സമ്മര്‍ദ്ധം ചെലുത്തിയിട്ടില്ലെന്നും ആവശ്യപ്പെട്ട പ്രകാരം ലിസ്റ്റ് നല്‍കുകയാണ് ചെയ്‌തെന്നുമാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. ഡിസിസി പട്ടികയില്‍ ഉണ്ടായ സാഹചര്യത്തിന് വ്യത്യസ്തമായി ഒന്ന് രണ്ട് തവണ ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അതിനപ്പുറം മറ്റൊരു കാര്യത്തിലും ഇടപെട്ടിട്ടില്ല എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഞങ്ങള്‍ സമ്മര്‍ദ്ധം ചെലുത്തിയതിന്റെ ഫലമാണ് പട്ടിക വൈകിയതെന്ന വാദം ഒരിക്കലും ശരിയല്ല. ഞങ്ങളോട് ലിസ്റ്റ് ചോദിച്ചു, ലിസ്റ്റ് കൊടുത്തു. മറ്റ് തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ. ഹെക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദമോ നിര്‍ബന്ധ ബുദ്ധിയോ ഇക്കാര്യത്തില്‍ ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സന്ദര്‍ഭമാണിത്. കലഹങ്ങളില്ലാതെ പാര്‍ട്ടി മുന്നോട്ടുപോകണമെന്ന നിര്‍ബന്ധ ബുദ്ധി മറ്റാരേക്കാളും തനിക്കും ഉമ്മന്‍ചാണ്ടിക്കുമാണെന്നാണ് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തത്. കെപിസിസി ഭാരവാഹി പട്ടിക ഉടന്‍ പുറത്തുവരണമെന്നും പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടണം. വനിതകള്‍ക്കും യുവാക്കള്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും വേണ്ടവിധം പ്രാധിനിധ്യ ഉണ്ടാകണമെന്ന പാര്‍ട്ടി നയം കെപിസിസി പട്ടിക പൂർണമായും പുറത്തുവരുമ്പോൾ പാലിക്കപെടുമോ എന്നത് കണ്ടു തന്നെ അറിയണം.

അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ടെങ്കില്‍ പുനസംഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന പുതിയ തീരുമാന പ്രകാരം മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് കെപിസിയില്‍ ഭാരവാഹിത്വമുണ്ടാകില്ല. അതേസമയം കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ തീവ്രശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മുന്‍ ഡിസിസി പ്രസിഡന്റുമാരായ എം പി വിന്‍സന്റ്, യു.രാജീവന്‍ എന്നിവര്‍ക്ക് ഇളവ് നല്‍കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് പുനസംഘടനയില്‍ പ്രതിസന്ധിയുണ്ടായത്. കെ.സുധാകരനും വി.ഡി.സതീശനും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയും നടത്തി കഴിഞ്ഞു. ഇത് ഇപ്പോൾ പട്ടിക കൈമാറുന്നതിന് മുൻപ് തന്നെ കോൺഗ്രസിൽ അടിയും അതൃപ്തിയും തുടങ്ങി ഇനി പട്ടിക കൈമാറുമ്പോൾ കോൺഗ്രസിൽ പോര് കനക്കാനുള്ള സാധ്യതകൾ തള്ളി കളയാനാകില്ല . കാരണം കോൺഗ്രസിൽ തൊട്ടതിനും പിടിച്ചതിനും എല്ലാം തമ്മിൽ തല്ലും അതൃപ്തിയും പ്രകടമാക്കി കൊണ്ട് ഇരിക്കുകയാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കന്മാർ. എന്തയാലും ഡിസിസി പട്ടിക പുറത്തുവന്നതിന് പിന്നാലെ സംഭവിച്ച അടിയും തമ്മിൽ തല്ലും കാലുവാരലും മുന്നണി മാറ്റവും ഒകെ ഇനി പൂർണമായും കെപിസിസി പുനർസംഘടിപികുമ്പോൾ ഉണ്ടാകാനുള്ള സാദ്ധ്യതകൾ തള്ളി കളയാനാകില്ല.

Leave A Reply
error: Content is protected !!