ലഹരിമരുന്നു കേസ്‌: ആര്യന്‍ ഖാന്‍ കപ്പലില്‍ ഉണ്ടായിരുന്നില്ലെന്ന് അവകാശവാദം ; തെളിവുകൾ നിരത്തി എൻ സി ബി

ലഹരിമരുന്നു കേസ്‌: ആര്യന്‍ ഖാന്‍ കപ്പലില്‍ ഉണ്ടായിരുന്നില്ലെന്ന് അവകാശവാദം ; തെളിവുകൾ നിരത്തി എൻ സി ബി

മുംബൈ: ലഹരിമരുന്നുകേസില്‍ അറസ്‌റ്റിലായ നടൻ ഷാരൂഖാന്റെ മകൻ ആര്യന്‍ ഖാന്‍ റെയ്‌ഡ്‌ നടന്ന ആഡംബരക്കപ്പലിലേ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അവകാശവാദം. ആര്യന്റെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ്‌ അഭിഭാഷകന്‍ അമിത്‌ ദേശായി മുംബൈ സെഷന്‍സ്‌ കോടതി മുമ്പാകെ ഈ വാദം ഉന്നയിച്ചത്‌.

“ആര്യന്റെ കൈയില്‍ പണമില്ലായിരുന്നു. അതുകൊണ്ടുതന്നെ ലഹരിമരുന്നു വാങ്ങാന്‍ കഴിയില്ല. വാങ്ങാത്തതിനാല്‍ ഉപയോഗിക്കാനാകില്ല .അമിത്‌ ദേശായി വാദിച്ചു. അതെ സമയം നാര്‍കോട്ടിക്‌സ്‌ കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക്‌ (എൻ സി ബി )ക്ക് ആര്യനെ ഏതെങ്കിലും വിധത്തില്‍ കേസുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞോയെന്നും അഭിഭാഷകന്‍ ആരാഞ്ഞു .

“ആര്യന്റെ കൈയില്‍ നിന്നോ ബാഗില്‍നിന്നോ മയക്കുമരുന്നു കണ്ടെടുത്തിട്ടില്ല. ഇതെല്ലാം ഗൂഡാലോചനയുടെ ഭാഗമാണ്‌. ആര്യനെ കേസില്‍ കുടുക്കുകയായിരുന്നു. കപ്പലിനുള്ളില്‍വച്ച്‌ ആരെയും അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല.” പുറത്തു നിന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തതെന്നും അമിത്‌ ദേശായി ചൂണ്ടിക്കാട്ടി.

അതെ സമയം മയക്ക് മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ആര്യന് രാജ്യാന്തര ലഹരിമരുന്ന് കണ്ണിയുമായി ബന്ധമുണ്ടെന്നും വിദേശ പൗരനുമായി നടത്തിയ സംഭാഷണങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും എന്‍.സി.ബി. വാദിച്ചു. വലിയ തോതില്‍ മയക്കുമരുന്ന്‌ എത്തിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. അത്‌ ഒരിക്കലും സ്വന്തം ഉപയോഗത്തിനാവില്ലെന്നും സംഭാഷണത്തില്‍ പങ്കെടുത്ത വിദേശിയെ കണ്ടെത്തേണ്ടതുണ്ടെന്നും ഇതിന്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും എന്‍.സി.ബി. ചൂണ്ടിക്കാട്ടി.

കൂടാതെ സുഹൃത്തായ അര്‍ബാസിന്റെ പക്കല്‍നിന്നു കണ്ടെടുത്ത ചരസ്‌ തനിക്ക്‌ ഉപയോഗിക്കാനായിരുന്നെന്ന്‌ ആര്യന്‍ സമ്മതിച്ചെന്നായിരുന്നു എന്‍.സി.ബിയുടെ മറ്റൊരു വാദം.എന്നാല്‍, ഇത്തരം മൊഴികള്‍ നല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്‌ എങ്ങനെയെന്ന്‌ കോടതിക്ക്‌ അറിയാമെന്ന്‌ അമിത്‌ ദേശായി തിരിച്ചടിച്ചു.

Leave A Reply
error: Content is protected !!