ഇന്ത്യ–കുവൈത്ത്​ നയത​ന്ത്രബന്ധം ; 60ാം വാ​ർ​ഷി​കാഘോ​ഷത്തിൽ ​ സാംസ്​കാരിക പരിപാടികൾ ഒരു വർഷത്തേക്ക്

ഇന്ത്യ–കുവൈത്ത്​ നയത​ന്ത്രബന്ധം ; 60ാം വാ​ർ​ഷി​കാഘോ​ഷത്തിൽ ​ സാംസ്​കാരിക പരിപാടികൾ ഒരു വർഷത്തേക്ക്

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ–​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തിന്റെ 60ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ളു​ന്ന ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാൻ സംയുക്ത നീക്കം . നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​ർ, ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ ലെ​റ്റേ​ഴ്​​സും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും സം​യു​ക്​​ത​മാ​യാ​ണ്​ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക.

കു​വൈ​ത്ത്​ നാ​ഷ​ന​ൽ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​ സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജും എ​ൻ.​സി.​സി.​എ.​എ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ കാ​മി​ൽ അ​ബ്​​ദു​ൽ ജ​ലീ​ലും ചേ​ർ​ന്ന്​ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു.ഇതിന്റെ ഭാഗമായി ഡി​സം​ബ​ർ ര​ണ്ടി​ന്​ ശൈ​ഖ്​ മു​ബാ​റ​ക്​ മ്യൂ​സി​യം കി​യോ​സ്​​കി​ൽ ഇ​ന്ത്യ ദി​നാ​ഘോ​ഷ​വും സം​യു​ക്​​ത സം​ഗീ​ത​പ​രി​പാ​ടി​യും ന​ട​ത്തും.

ഡി​സം​ബ​ർ 5 ​ മു​ത​ൽ ഒ​മ്പ​തു​വ​രെ ഇ​ന്ത്യ​ൻ സാം​സ്​​കാ​രി​ക വാ​രാ​ചാ​ര​ണം ന​ട​ത്തും. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ നാ​ഷ​ന​ൽ ലൈ​ബ്ര​റി ഹാ​ളി​ൽ ഇ​ന്ത്യ, കു​വൈ​ത്ത്​ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും.

ഇ​ന്ത്യ​ൻ സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​നം, ഇ​ന്ത്യ​യി​ലെ സു​ഖ​വാ​സ വി​നോ​ദ​സ​ഞ്ചാ​ര അ​വ​സ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​മി​നാ​ർ, ഇ​ന്ത്യ​ൻ ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ത്തും. മാ​ർ​ച്ച്​ മൂ​ന്നി​ന്​ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സ​മു​ദ്ര വ്യാ​പാ​ര​ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​യു​ക്​​ത പ​രി​പാ​ടി​ക​ൾ മാ​രി​ടൈം മ്യൂ​സി​യ​ത്തി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

മാ​ർ​ച്ച്​ 20ന്​ ​സാ​ധു ഹൗ​സു​മാ​യി സ​ഹ​ക​രി​ച്ച്​ ഇ​ന്ത്യ​ൻ വ​സ്​​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം സാ​ധു ഹൗ​സ്​ മ്യൂ​സി​യ​ത്തി​ൽ ന​ട​ക്കും. തുടർന്ന് മേ​യ്​ 15ന്​ ​മോ​ഡേ​ൺ ആ​ർ​ട്ട്​ മ്യൂ​സി​യ​ത്തി​ൽ ക​ലാ​പ്ര​ദ​ർ​ശ​ന​വും പ്രോ​പ​ർ​ട്ടി എ​ക്​​സി​ബി​ഷ​നും ന​ട​ത്തും. മേ​യ്​ 26ന്​ ​ഷെ​റാ​ട്ട​ൻ ഹോ​ട്ട​ലി​ൽ സിേ​മ്പാ​സി​യം അരങ്ങേറും . ജൂ​ൺ 12ന്​ ​കു​വൈ​ത്ത്​ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ നാ​ണ​യ, ആ​ഭ​ര​ണ പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം​കു​റി​ക്കും. ജൂ​ലൈ മൂ​ന്നി​നാ​ണ്​ സ​മാ​പ​ന സ​മ്മേ​ള​നം.

Leave A Reply
error: Content is protected !!