ഉത്ര കേസ് നാൾ വഴികൾ

ഉത്ര കേസ് നാൾ വഴികൾ

അങ്ങനെ ഒടുവിൽ രാജ്യത്തെ തന്നെ അത്യപൂര്‍വ കേസുകളിലൊന്നായിരുന്നു പാമ്പിനെ ആയുധമാക്കി നടത്തിയ ഉത്ര കൊലപാതകത്തിൽ വിധി വന്നു… മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷ. പ്രതിയുടെ പ്രായവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്, കൂടാതെ 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രധാനമായും നാല് വകുപ്പുകളാണ് സൂരജിന്റെ മേൽ ചുമത്തിയിട്ടുള്ളത് , ഐപിസി 302 (കൊലപാതകം), ഐപിസി 307 (വധശ്രമം), ഈ രണ്ടു വകുപ്പുകൾക്കും

 

ശിക്ഷ: ജീവപര്യന്തം, കൂടാതെ ഐപിസി 326 (ദേഹോപദ്രവം ഏൽപിക്കൽ) , ശിക്ഷ: പത്തു വർഷം വരെ തടവ്, ഐപിസി 201 (തെളിവു നശിപ്പിക്കൽ) ശിക്ഷ: ഏഴുവർഷം വരെ തടവും അഞ്ചു ലക്ഷം രൂപ പിഴയും… അപൂർവങ്ങളിൽ അപൂർവമായ കേസിൽ പ്രതിക്കു വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസാണെങ്കിലും ചില കാര്യങ്ങൾ പരിഗണിക്കണമെന്നു സുപ്രീം കോടതി നേരത്തേ നിർദേശിച്ചിരുന്നു,,, അതനുസരിച്ചു തന്നെയാണ് പ്രതിക്ക് ശിക്ഷയും… കേരളം മനസാക്ഷിയെ ഞെട്ടിച്ച കേസിന്റെ നാൾവഴികൾ ഒന്ന് പരിശോധിക്കാം

2018 മാർച്ച് 25: സൂരജ് ന്റെയും ഉത്രയുടെയും ഉത്ര വിവാഹം, പിന്നീട
2020 ഫെബ്രുവരി 29: അടൂരിലെ വീട്ടിലെ സ്റ്റെയർകേസിൽ അണലിയെ കൊണ്ട് കടിപ്പിക്കാനുള്ള ആദ്യ ശ്രമം പാളി, പിന്നീട മാർച്ച് 2: അടൂരിലെ വീട്ടിൽ ഗുളികകൾ നൽകി ഉത്രയെ മയക്കിയ ശേഷം കാലിൽ അണലിയെ കൊണ്ട് കടിപ്പിച്ചു.തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ഉത്ര അതീവ ഗുരുതരാവസ്ഥയിൽ,, തുടർന്ന് ആശുപതിയിലെ ചികിത്സക്ക് ശേഷം ആശുപത്രിയിൽ നിന്നു ഡിസ്ചാർജായി ഉത്ര അഞ്ചലിലെ സ്വന്തം വീട്ടിലെത്തി. ഇതേ സമയം സൂരജ് സുരേഷിന്റെ പക്കൽ നിന്നു മൂർഖൻ പാമ്പിനെ വാങ്ങി, 2020 മേയ് 6 നു ഗുളികകൾ കൊടുത്തു മയക്കിയ ശേഷം ഉത്രയുടെ ഇടതു കൈത്തണ്ടയിൽ രണ്ട് തവണ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു, മേയ് 7: രാവിലെ കിടക്കയിൽ അനക്കമില്ലാത്ത നിലയിൽ ഉത്രയെ അമ്മ കണ്ടെത്തുന്നു. മരണം സ്ഥിരീകരിക്കുന്നു.

മേയ് 18: നു സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ട ഉത്രയുടെ ബന്ധുക്കള്‍ റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതിനല്‍കി. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. അശോക് കുമാറും സംഘവും അന്വേഷണം ആരംഭിച്ചു. മേയ് 24: സൂരജ് പിടിയിൽ,,കേസിനു വേണ്ടി കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തി. കൊലപാതകക്കേസില്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് സംസ്ഥാനത്ത് ആദ്യം. പാമ്പിന്റെ കടിയേറ്റതാണ് ഉത്രയുടെ മരണകാരണമെന്ന് ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു, തുടർന്ന് കോടതി സൂരജ് കുറ്റക്കാരൻ എന്ന കണ്ടെത്തി, ജൂലായ് 30: ഉത്രയുടെ കൊലപാതകം ഡമ്മിയുപയോഗിച്ചു പുനരാവിഷ്‌കരിച്ചു. കുളത്തൂപ്പുഴ അരിപ്പയിലെ ഫോറസ്റ്റ് റിസര്‍ച്ച് സെന്ററില്‍ െവച്ചായിരുന്നു പരീക്ഷണം.

പിന്നീട ഗാര്‍ഹികപീഡനം, തെളിവുനശിപ്പിക്കല്‍, വിശ്വാസവഞ്ചന എന്നിവ നടത്തിയെന്ന കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതിയാക്കിയും കുറ്റ പത്രം സമർപ്പിച്ചു,
ഒടുവിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന് അർഹിച്ച ശിക്ഷയും..
എന്നാൽ ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ കുടുംബം അറിയിച്ചത്,,, പക്ഷെ അപൂർവങ്ങളിൽ അപൂർവമായ കേസാണെങ്കിലും ചില കാര്യങ്ങൾ പരിഗണിക്കണമെന്നു സുപ്രീം കോടതി നേരത്തേ നിർദേശിച്ചിരുന്നു.

പ്രതിയുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ലാത്തതും വധ ശിക്ഷയിൽ മാറ്റം വന്നത് പരിഗണിച്ചാണ് ജീവപര്യന്തം വിധിച്ചത്. മാനസാന്തരത്തിനുള്ള അവസരം ലഭിക്കണമെന്നും പ്രായം പരിഗണിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കപ്പെടുകയായിരുന്നു.എന്നാൽ സർക്കാർ അനുമതി നൽകിയില്ലെങ്കിൽ സൂരജിന് ജീവിതാവസാനം വരെ ജയിലിൽ തുടരേണ്ടി വരും. കൂടാതെ കൊലയ്ക്ക് എല്ലായ്‌പ്പോഴും പരിഹാരം നിയമപരമായ കൊലയല്ല.കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയില്‍ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും എന്നും കൂടെ പറഞ്ഞു വൈക്കുകയാണ് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍,.. റങ്ങിക്കിടക്കുന്ന ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുക കേരളം കേട്ടിട്ടില്ലാത്തൊരുകേസിന്റെ വിധി കേള്‍ക്കാന്‍ കേരളം മൊത്തം കാത്തിരുന്നു.

കൂടാതെ ഉത്ര വധക്കേസ് ഫൊറൻസിക് സയൻസിൽ പുതിയ അധ്യായത്തിനും വഴിതെളിച്ചു. മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതുറന്നത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങി…ഉത്ര എന്ന പെൺകുട്ടിയെ ഒരു ദയാധക്ഷ്യണ്യവും കൂടാതെ കൊന്നതിലൂടെയും,,, അവൻ ഇപ്പോൾ കഠിന ശിക്ഷ ലഭിച്ചതിലൂടെയും കേരളം മാറാൻ ഒന്നും പോകുന്നില്ല,,, അതിനു ശേഷവും ഗാർഹിക പീഡനത്തിൽ എത്രയോ പെൺകുട്ടികൾ ആണ് ആത്മഹത്യാ ചെയ്തത്…എപ്പോഴും എത്രയോപേരാണ് ഭർതൃ ഗ്രഹങ്ങളിൽ കൊല്ലപ്പെടുന്നത്,,, എന്നിട്ടും കേരളം പടിക്കുന്നുണ്ടോ,,, എന്തയാലും ഈ ഒരു വിധിയോട് കൂടി ഇത്തരം തെറ്റു ചെയ്താല്‍ ഇതാണ് ഫലമെന്ന സന്ദേശം സമൂഹത്തില്‍ എത്തും,,, പക്ഷെ എന്നിട്ടും ഇനിയും ഉത്രയെ പോലെ ഒരാളും ഉണ്ടാകാതെ ഇരിക്കട്ടെ…. അതിന് ഈ വിധിയെ കൊണ്ട് സാധിക്കുമെന്ന് കരുതുന്നു,,,

Video Link

https://youtu.be/TDAY9MbpFTs

Leave A Reply
error: Content is protected !!