സൗദിയിൽ ബസ് അപകടo ; മെഡിക്കൽ വിദ്യാർത്ഥിനികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

സൗദിയിൽ ബസ് അപകടo ; മെഡിക്കൽ വിദ്യാർത്ഥിനികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

റിയാദ്: സൗദി അറേബ്യയിൽ മെഡിക്കൽ വിദ്യാർത്ഥിനികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് തെരുവ് വിളക്കിലേക്കും റോഡ് സൈഡിലെ ബാരിക്കേഡിലേക്കും ഇടിച്ചു കയറി അപകടം . ബുധനാഴ്ച വൈകീട്ട് റിയാദ് പ്രവിശ്യയിലെ റൗദ സുദൈറിന് സമീപം ജലാജിലുണ്ടായ അപകടത്തിൽ വിദ്യാർഥിനികൾക്ക് പരിക്കേറ്റിട്ടുണ്ട് .

റിയാദിൽ നിന്ന് 200 കിലോ മീറ്റർ അകലെ മജ്‍മഅ യൂനിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർഥിനികളാണ് അപകടത്തിൽ പെട്ടത്. യൂനിവേഴ്‌സിറ്റി ബസിൽ ക്യാമ്പസിൽ നിന്ന് റൗദ സുദൈറിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഒമ്പത് വിദ്യാർത്ഥിനികളാണ് ബസിൽ സഞ്ചരിച്ചത് .

ജലാജിലിന് സമീപം വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ് റോഡ് മധ്യത്തിലെ തെരുവുവിളക്കു കാലിൽ ഇടിച്ച് എതിർദിശയിലേക്ക് നീങ്ങി റോഡ് സൈഡിലെ കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചാണ് നിന്നത് . അതെ സമയം ബാരിക്കേഡിൽ ഇടിച്ചുനിന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. അല്ലെങ്കിൽ ബസ് താഴ്‌വരയിലേക്ക് മറിയുകമായിരുന്നു. ഏതാനും വിദ്യാർഥിനികളുടെ പരിക്ക് നിസാരമാണ്. ഡ്രൈവറും മറ്റു വിദ്യാർഥിനികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Leave A Reply
error: Content is protected !!