ശിവൻകുട്ടിയുടെയും ടീമിന്റെയും മുണ്ടും മടക്കി കുത്തിയുള്ള ടേബിൾ ഡാൻസ് ഇനി ജയിലിൽ

ശിവൻകുട്ടിയുടെയും ടീമിന്റെയും മുണ്ടും മടക്കി കുത്തിയുള്ള ടേബിൾ ഡാൻസ് ഇനി ജയിലിൽ

അങ്ങനെ എന്തൊക്കെ ചെയ്തിട്ടും ഒരു കാര്യവുമില്ല… അവസാനം കോടതി വരെ പറഞ്ഞു മര്യധക് കോടതിയിൽ നവംബര്‍ 22 ന് ഹാജരായി കൊള്ളണം എന്ന് , ഇത് പറഞ്ഞിരിക്കുന്നത് ആരോടാണെന്ന വിചാരം… നമ്മുടെ ഇടത് പക്ഷത്തിന്റെ സ്വന്തം ഗുണ്ടാ നേതാക്കന്മാരായ ഇപ്പോഴത്തെ മന്ത്രി വി. ശിവന്‍കുട്ടി,മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ എ.കെ. അജിത്, സി.കെ. സദാശിവന്‍, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരോടാണ് കോടതിയുടെ താക്കീത്,

നിയമസഭാ അടിച്ചു തകർത്തതിന്റെ പേരിൽ നമ്മുടെ കുറെ നേതാക്കന്മാർ ഇപ്പോൾ ഇങ്ങനെ എയർൽ കോടതിയുടെ വിചാരണ കാത്തു കിടക്കുന്നതിന് ഇപ്പോൾ ഒരു തീരുമാനം ആയി, അല്ലെങ്കിലേ നിയമസഭയിൽ ഉണ്ടായ കൈയാങ്കളി കേസ് ഇടത് പക്ഷത്തിനു ഏറ്റ ഒരു അടിയാണ്, ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന വിശേഷിപ്പിക്കുന്ന നിയമസഭയിൽ പോലും മുണ്ടും മടക്കി കുത്തി ടേബിൾ ഡാൻസ് കളിച്ച ഒരു മന്ത്രി , അങ്ങനെ ഒരു ഗുണ്ടയെ ആണല്ലോ ഇപ്പോൾ വിദ്യാഭ്യാസ മന്ത്രിയായി നമ്മൾ വാഴ്ത്തുന്നത് , ശിവൻ കുട്ടിക്ക് നൽകേണ്ടത് വിദ്യാഭ്യാസ മന്ത്രി എന്ന സ്ഥാനം അല്ല മറിച്ചു ഗുണ്ടാ പട്ടമാണ്,

ഇതിപ്പോൾ മന്ത്രി വി. ശിവന്‍കുട്ടിയടക്കം കേസിലെ പ്രതികള്‍ നല്‍കിയ വിടുതല്‍ ഹരജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ വിടുതല്‍ ഹരജി തള്ളി കൊണ്ട് വിധി പറഞ്ഞിരിക്കുന്നത് , കൂടാതെ ആറ് പ്രതികളും നവംബര്‍ 22 ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.സഭയിൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു വിടുതൽ ഹർജിയിലെ പ്രതികളുടെ വാദം. എന്നാൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു വാങ്ങിയ പൊതുസ്വത്ത് നശിപ്പിക്കാൻ എംഎൽഎമാർക്ക് അധികാരമില്ലെന്ന് സർക്കാർ അഭിഭാഷകൻ എതിർവാദം ഉന്നയിച്ചു.ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം മാണി ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചത്.

2015 മാര്‍ച്ച് 13നായിരുന്നു കെ.എം. മാണിയുടെ ബജറ്റ് അവതരണം.കെ.എം. മാണിയെ സഭയ്ക്ക് അകത്തും പുറത്തും തടയാന്‍ ഇടതുപക്ഷം തീരുമാനിച്ചു. കെ.എം മാണി നിയമസഭയിലെത്തിയതോടെ അപൂര്‍വമായ സംഭവങ്ങള്‍ക്കാണ് നിയമസഭ സാക്ഷിയായത്. നിയമസഭാ മാത്രമല്ല ഈ നാടുമൊത്തം കണ്ടു കൊണ്ടിരിക്കുകയാണ് ഈ പ്രവർത്തികൾ എല്ലാം… എന്നിട്ടോ അത്തരത്തിൽ ഉള്ള ഒരു നേതാവിന് ഇപ്പോൾ കൊടുത്തിരിക്കുന്നതോ വിദ്യാഭ്യാസ മന്ത്രി, ആഭാസത്തരമാണ് അദ്ദേഹത്തിന്റെ കൈമുതൽ , അങ്ങനെയുള്ള ഒരാൾ എങ്ങനെയാണ് ഒരു വിദ്യാഭ്യാസ പദവിയിൽ ഇരിക്കാൻ മാത്രം യോഗ്യനാകുന്നത്,

ഇടത് സർക്കാരിന്റെ ഇത്തരത്തിലുള്ള എല്ലാം ആഭാസത്തരങ്ങളും അംഗീകരിച്ചു കൊടുക്കുന്ന മുഖ്യമന്ത്രിയും മറ്റൊരു ശിവൻ കുട്ടിയാണ്, അന്തസില്ലാത്ത സി പി എമ്മിന് ശിവൻകുട്ടിയെ സംരക്ഷിക്കാം.ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുപ്രസിദ്ധി നേടിയവരാണ് സിപിഎം നേതാക്കൾ എല്ലാം, അപ്പോൾ പിന്നെ ഇവിടെ ആര് എന്ത് അഴിമതി ആക്രമം കാണിച്ചാലും ഒരു ചുക്കുമില്ല. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹർജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു, വിചാരണ നേരിടുന്ന ശിവകുട്ടി അടക്കം ആറു പ്രതികളും ഇന്ന ഏത് സ്ഥാനത് ഇരിക്കുന്നവർ ആണെങ്കിലും നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുഖത്തു നോക്കി പറഞ്ഞിരുന്നു, സഭയ്ക്കുള്ളില്‍ നടന്ന അക്രമത്തില്‍ സഭാംഗങ്ങള്‍ക്ക് പരിരക്ഷ ഉണ്ടെന്നും അതിനാല്‍ വിചാരണ നേരിടേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്.

എന്നാൽ അതൊന്നും മുഖവിലയ്ക്ക് പോലും കോടതി എടുത്തില്ല, എന്തയാലും സർക്കാർ ഇനി എത്ര കിണഞ്ഞു പരിശ്രമിച്ചാലും, നേതാക്കന്മാർ അഴിയെണ്ണേണ്ടി വരുമെന്നുള്ള കാര്യം ഏകദേശം ഉറപ്പാണ്.

Video Link

https://youtu.be/LufxvX9TqQE

Leave A Reply
error: Content is protected !!