കൊല്ലത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

കൊല്ലത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: വീട്ടമ്മയായ യുവതിയെ കത്തി കൊണ്ട് ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കിഴക്കേനടയില്‍ നടന്ന സംഭവത്തില്‍ കൊടുവിള സ്വദേശി ജിജോ (27) ആണ് അറസ്റ്റിലായത്.

ഇയാൾ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്.  യുവതിയെ പ്രതി നിരന്തരം ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഇത് ചോദ്യം ചെയ്യുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായി ചൊവ്വാഴ്ച രാത്രി കത്തിയുമായി എത്തിയ യുവാവ് യുവതിയെ ആക്രമിക്കുകയായിരുന്നു.

ജിജോയുടെ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ യുവതിയുടെ അച്ഛനും പരിക്കേറ്റിരുന്നു. കിഴക്കേ കല്ലട എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply
error: Content is protected !!