ഷാര്‍ജയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ഷാര്‍ജയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ഷാര്‍ജ: യുഎഇയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അപകടം

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഹംരിയയിലായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു.  പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംബന്ധിച്ച വിവരം പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു .

എന്നാൽ രണ്ട് പേർക്കും സംഭവ സ്ഥലത്തുവെച്ച് തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു .അതീവ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. അശ്രദ്ധമായ ഡ്രൈവിങാണ് ഇത്തരമൊരു അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അല്‍ ഹംരിയ പൊലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ അലി അല്‍ ജലാഫ് മുന്നറിയിപ്പ് നൽകി .

Leave A Reply
error: Content is protected !!