ഫോമാ സാംസ്കാരിക വിഭാഗത്തിന്റെ ചെണ്ടമേള മത്സരം ഒക്ടോബർ 16 ന്

ഫോമാ സാംസ്കാരിക വിഭാഗത്തിന്റെ ചെണ്ടമേള മത്സരം ഒക്ടോബർ 16 ന്

കേരളത്തിന്റെ തനതു കലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമെന്നോണം ഫോമാ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന ചെണ്ടമേള മത്സരം ഒക്ടോബർ പതിനാറിന് വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 8.30 ന്  നടക്കും. ഇരുപതോളം സംഘങ്ങൾ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവസാന മത്സര പോരാട്ടങ്ങളിൽ ഇരുപത് സംഘങ്ങളിൽ നിന്ന് നാല് സംഘങ്ങളെ തെരെഞ്ഞെടുക്കും. ഒന്നാം സമ്മാനം നേടുന്ന ടീമിന് അഞ്ഞൂറ് ഡോളർ കാഷ് അവാർഡ് നൽകും. രണ്ടാം സ്ഥാനക്കാർക്ക് 250 ഡോളറും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 150 ഡോളറും നൽകും.

മത്സരോദ്ഘാടന ചടങ്ങുകൾ മനോജ് കെ.ജയൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത മജീഷ്യൻ പ്രൊഫ: ഗോപിനാഥ് മുതുകാട് പങ്കെടുക്കും. കലാനിലയം ഉദയൻ നമ്പൂതിരി, കലാമണ്ഡലം ശിവദാസ് മാരാർ എന്നിവരാണ് വിധികർത്താക്കൾ.

ഫോമയുടെ എല്ലാ പ്രവർത്തകരും അംഗസംഘടന അംഗങ്ങളും, മത്സരോദ്ഘാടന ചടങ്ങുകളിൽ

https://us06web.zoom.us/j/82333606278

ZOOM Meeting ID : 82333606278

സൂം ലിങ്ക് വഴി പങ്കെടുക്കണമെന്ന് ഇവന്റ് കോർഡിനേറ്റർ ബിജു തോമസ് തുരുത്തുമാലിൽ അഭ്യർത്ഥിച്ചു.

Leave A Reply
error: Content is protected !!