അറബ് വനിതയുടെ കൊലപാതകം ; സ്‍ത്രീ അറസ്റ്റിൽ

അറബ് വനിതയുടെ കൊലപാതകം ; സ്‍ത്രീ അറസ്റ്റിൽ

സലാല: ഒമാനില്‍ അറബ് വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സ്‍ത്രീയെ അറസ്റ്റ് ചെയ്ത്  റോയൽ ഒമാൻ പൊലീസ് .ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

അതെ സമയം കൊല്ലപ്പെട്ട വനിതയും പ്രതിയായ അറബ് വനിതയും ഒരേ രാജ്യക്കാരാണെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ ചൂണ്ടിക്കാട്ടുന്നു .സംഭവത്തില്‍ നിയമ നടപടികൾ പൂർത്തികരിച്ചുവരുന്നതായും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply
error: Content is protected !!