കീർത്തിക്ക് അന്ന് നൽകിയ ഉപദേശത്തെ കുറിച്ച് മേനക

കീർത്തിക്ക് അന്ന് നൽകിയ ഉപദേശത്തെ കുറിച്ച് മേനക

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരിയായ നടിയായിരുന്നു മേനക. പിന്നീട് നിര്‍മാതാവ് സുരേഷിനെ വിവാഹം കഴിച്ച് കുടുംബിനിയായി. ഇപ്പോള്‍ മകള്‍ കീര്‍ത്തി സുരേഷ് നായികയായി മാറിയതോടെ മേനക അറിയപ്പെടുന്നത് മകളുടെ പേരിലാണ്. ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് കീർത്തിക്ക് നൽകിയ ഉപദേശത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മേനക.

“രണ്ടേ രണ്ടു ഉപദേശം മാത്രമാണ് ഞാൻ കീർത്തിയ്ക്ക് നൽകിയത്. ഒന്ന് സമയം പാലിക്കുക. സെറ്റിൽ ചെറിയ ആളുകൾ മുതൽ വലിയ ആളുകളോടുവരെ ഒരേപോലെ പെരുമാറുക. അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്‌നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു, അത് സാരമില്ല. ആവശ്യമായ വിദ്യഭ്യാസം അവൾക്കുള്ളതുകൊണ്ട് അതൊന്നും പ്രശ്‌നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം ഉണ്ടാക്കരുത്. ഞാന്‍ സമ്പാദിച്ച് വെച്ച പേരുണ്ട്, അതുമാത്രം ഒന്നും ചെയ്യരുത്. ഞാനൊരിക്കലും ഒരിടത്തും വൈകി ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല,” മേനക വ്യക്തമാക്കുന്നു.

Leave A Reply
error: Content is protected !!