ഭക്ഷ്യ എണ്ണകളുടെ റീട്ടെയിൽ വില 15 രൂപ വരെ കുറഞ്ഞേക്കും

ഭക്ഷ്യ എണ്ണകളുടെ റീട്ടെയിൽ വില 15 രൂപ വരെ കുറഞ്ഞേക്കും

ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയരുന്ന ഭക്ഷ്യഎണ്ണ വിലയിൽ സർക്കാർ ഇടപെടൽ . പാംഓയിൽ ഉൾപ്പടെയുള്ളവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ ഒഴിവാക്കി. കാർഷിക സെസിൽ ഇളവ് വരുത്തിയിട്ടുണ്ട് .

സൂര്യകാന്തി എണ്ണ , പാംഓയിൽ, സോയാബീൻ എന്നിവയുടെ തീരുവയാണ് താൽക്കാലികമായി ഒഴിവാക്കിയത്. ഇതോടെ ഭക്ഷ്യ എണ്ണകളുടെ റീട്ടെയിൽ വിലയിൽ 10 രൂപമുതൽ 15 രൂപവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ .

അതെ സമയം 2022 മാർച്ച് 31വരെയാണ് തീരുവയിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് പ്രകാരം അസംസ്‌കൃത പാം ഓയിലിന് 8.2 ശതമാനവും സൺഫ്‌ളവർ / സോയാബീൻ എണ്ണക്കും 5.5 ശതമാവുമാണ് തീരുവ ബാധകമാകുക.

അതെ സമയം സംസ്‌കരിച്ച സൂര്യകാന്തി, സോയാബീൻ പാം ഓയിലുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 32.5 ശതമാനത്തിൽനിന്ന് 17.5ശതമാനവുമയും കുറച്ചിട്ടുണ്ട്. അസംസ്‌കൃത പാമോയിലിന് കാർഷിക-ഇൻഫ്രസ്‌ട്രേക്ചർ ഡെവലപ്‌മെന്റ് സെസായി 17.5ശതമാനവും സൺ ഫ്‌ളവർ ഓയിലിനും സോയാബീൻ എണ്ണക്കും 20 ശതമാനവുമാണ് ഈടാക്കിയിരുന്നത്. ഇത് യഥാക്രമം 7.5 ശതമാനവും 5 ശതമാനവുമായി കുറയും.

Leave A Reply
error: Content is protected !!