കൂടുതൽ തെളിവുകൾ പുറത്ത് കെ സുരേന്ദ്രൻ ശരിക്കും പെട്ടു

കൂടുതൽ തെളിവുകൾ പുറത്ത് കെ സുരേന്ദ്രൻ ശരിക്കും പെട്ടു

ഒരു വശത്ത് പൂനർ സംഘടന അതൃപ്തി മറു വശത്ത് കോഴ വിവാദം മൊത്തിൽ ബിജെപി ഇപ്പോൾ കലങ്ങി മറിയുകയാണ്. അയ്യപ്പ ശാപം അല്ലാതെ എന്ത് പറയാനാ ചുരുക്കി പറഞ്ഞാൽ സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് കുരുക്ക് മുറുകുന്നു എന്ന് സാരം സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സി.കെ. ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി എത്തി എന്നതില്‍ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പണമെത്തിയത് സ്ഥിരീകരിച്ചുള്ള ബി.ജെ.പി നേതാവ് അയച്ച ഇ-മെയില്‍ സന്ദേശത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മൂന്നരക്കോടി വരവും ഇതില്‍ 1.69 കോടി ബാക്കി ഉണ്ടെന്നുമാണ് ഇ-മെയില്‍ സന്ദേശത്തിലുള്ളത്. അമിത് ഷാ മീനങ്ങാടിയിലെത്തിയ സമ്മേളന പരിപാടിക്ക് 68.25 ലക്ഷം ചെലവായെന്നും ഈ കണക്കിലുണ്ട്. മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ ആറുവരെയുള്ള തെരഞ്ഞെടുപ്പ് സമയത്തെ വിശദമായ കണക്കുവിവരങ്ങളാണ് 11 പേജിലായി ഇ-മെയിലിലൂടെ അയച്ചിട്ടുള്ളത്. എന്നാല്‍ സി.കെ. ജാനുവിന്റെ തെരഞ്ഞെടുപ്പ് ചെലവായി 17 ലക്ഷം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് കണക്ക് കാണിച്ചിട്ടുള്ളത്. അതേസമയം ബത്തേരി കോഴക്കേസിൽ ആരോപണത്തിൽ ഉറച്ചുനിൽകുകയാണ് പരാതിക്കാരി പ്രസീത അഴീക്കോട്‌.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി കെ ജാനുവിന് കെ സുരേന്ദ്രൻ 35 ലക്ഷം കോഴ നൽകിയെന്നാണ് പ്രസീത ആവർത്തിച്ച് പറയുന്നത്. ക്രൈംബ്രാഞ്ച് നിർദ്ദേശത്തെ തുടർന്ന് എറണാകുളം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്‌ദ സാംപിൾ പരിശോധിച്ചതിന് ശേഷംമാണ് പ്രസീതയുടെ പ്രതികരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബത്തേരിയിൽ മൂന്നരക്കോടി രൂപയോളം എത്തി. തുക പലർക്കും വീതിച്ചു നൽകി. ഇതു സംബന്ധിച്ച് അന്വേഷിക്കണം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്‌തികരമാണ്. ബിജെപി നേതാക്കൾ അന്വേഷണത്തെ ഭയക്കുന്നു. കേസുമായി ബന്ധപ്പെട്ടവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ കാണാതായത് ദുരൂഹമെന്നുമാണ് പ്രസീത അഴീക്കോട് കൂട്ടി ചേർത്തത്. ബി.ജെ.പി പുനസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പുറത്തുവന്ന വിവരങ്ങള്‍ നിലവിൽ ബിജെപിയെ സമ്മർദ്ധത്തിലാക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. അതേസമയം ബി.ജെ.പി പുനസംഘടനയില്‍ ആര്‍.എസ്.എസിന് കടുത്ത അതൃപ്തിയുണ്ട്. ബി.ജെ.പിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ വെട്ടിനിരത്തലിനും പുറത്താക്കലിനും ഇരയായതെല്ലാം ആര്‍.എസ്.എസ് പാര്‍ട്ടിയിലേക്ക് നിയോഗിച്ച നേതാക്കളാണ്.

ബി.ജെ.പി.ക്കുള്ളിലെ അഴിമതിയ്ക്കും ഏകപക്ഷീയമായ നിലപാടുകള്‍ക്കുമെതിരെ കര്‍ശനനിലപാട് സ്വീകരിച്ചവരെയാണ് നേതൃത്വം മൂലയ്ക്കിരുത്തിയതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. അതേസമയം പുനർ സംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിനെ പോലെ ബിജെപിയിലും നേതാക്കന്മാരുടെ രാജി വയ്ക്കൽ തുടര്കഥയാക്കുകയാണ്. ന്യൂനപക്ഷങ്ങളോടുള്ള ബിജെപിയുടെ സമീപനത്തിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ കമ്മിറ്റി അംഗം സെയ്ദ് താഹ ബാഫഖി തങ്ങള്‍ വീണ്ടും ബിജെപി വിട്ടു. ബി.ജെ.പിയില്‍ നിന്ന് വീണ്ടും രാജിവെച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സയ്യിദ് താഹ ബാഫഖി തങ്ങള്‍ ഇപ്പോൾ രംഗത്ത് എത്തിയിരുന്നു. ഇവര്‍ മനുഷ്യരെയല്ല സ്‌നേഹിക്കുന്നത് മതത്തെയാണ്. ഭിന്നിപ്പിക്കലാണ് ബിജെപിയുടെ ഏറ്റവും വലിയ ആയുധം ‘മതത്തെ വിറ്റ് തമ്മില്‍ കലാപമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം എന്നുമാണ് സെയ്ദ് താഹ ബാഫഖി വ്യ്കതമാക്കിയത്. അതേസമയം, പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുന്നതായി ബിജെപി സംസ്ഥാന സമിതി അംഗവും ചലച്ചിത്ര സംവിധായകനുമായ അലി അക്ബര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മുസ്ലിം സമുദായത്തില്‍ നിന്ന് പാര്‍ട്ടിയിലെത്തുന്നവര്‍ വലിയ അവഗണന നേരിടുന്നതായാണ് അലി അക്ബര്‍ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. അതേസമയം പാര്‍ട്ടി പുനസംഘടനയെത്തുടര്‍ന്ന് ബിജെപിയില്‍ കടുത്ത അതൃപ്തി തുടരുന്നതിനിടെയാണ് പാര്‍ട്ടി സംസ്ഥാന നേൃത്വത്തിനെതിരെ ഇപ്പോ നിരവധി ബിജെപി പ്രവർത്തകർ രംഗത് എത്തുന്നതും രാജി വെയ്ക്കുന്നതും. എന്തയാലും രാജി വെച്ചവരുടെ നേതൃത്വത്തിന് എതിരെ ഉള്ള വെളിപെടുത്തലുകളും രൂക്ഷ വിമര്ശഹങ്ങളും ഇപ്പോൾ ബിജെപി യെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്. എന്തയാലും ഇനിയും നേതാക്കൾ ബിജെപി വിട്ട് പോയാൽ പൂജ്യത്തിൽ നിന്ന് ബിജെപി മൈനസ് ആകും എന്നതിൽ യാതൊരു സംശയവും വേണ്ട

Leave A Reply
error: Content is protected !!