സ്റ്റൈലൻ ലുക്കിൽ തിളങ്ങി നിവിൻ പോളി; ഏറ്റെടുത്ത് ആരാധകര്‍

സ്റ്റൈലൻ ലുക്കിൽ തിളങ്ങി നിവിൻ പോളി; ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻമാരില്‍ ഒരാളാണ് നിവിൻ പോളി . തന്റെ ഓരോ പുതിയ വിശേഷങ്ങളുമായി നിവിൻ പോളി സാമൂഹ്യമാധ്യമത്തില്‍ എത്താറുണ്ട്. നിവിൻ പോളിയുടെ ഓരോ ഫോട്ടോയും ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. നിവിൻ പോളിയുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.

നിവിൻ പോളി തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഈശോയെ പോലെയെന്നാണ് നിവിന്റെ ഫോട്ടോയ്‍ക്ക് ആരാധകര്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. മുടിയും താടിയും വളര്‍ത്തിയുള്ള ലുക്കിലാണ് നിവിൻ പോളി. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിൻ പോളി ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിവിൻ പോളി നായകനാകുന്ന ചിത്രം ധനുഷ്‍കോടിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത നിവിന്റെ ചിത്രത്തില്‍ അഞ്‍ജലിയാണ് നായികയായി എത്തുന്നത്.

Leave A Reply
error: Content is protected !!