ജോര്‍ഡന്‍ ഭരണാധികാരിക്ക് ഖത്തറിൽ രാജകീയ സ്വീകരണം

ജോര്‍ഡന്‍ ഭരണാധികാരിക്ക് ഖത്തറിൽ രാജകീയ സ്വീകരണം

ദോഹ: ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ജോര്‍ഡന്‍ ഭരണാധികാരി അബ്​ദുല്ല ബിന്‍ ഹുസൈന്‍ രാജാവിന്​ രാജകീയ സ്വീകരണമൊരുക്കി ഖത്തർ .അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി വിമാനത്താവളത്തിൽ നേരി​ട്ടെത്തിയാണ്​ ജോർഡൻ രാജാവിനെ രാജ്യത്തേക്ക്​ വരവേറ്റത്​. ശേഷം അമിരി ദീവാനിൽ കൂടിക്കാഴ്​ചയും നടത്തി.

ഉഭയകക്ഷി നയതന്ത്ര സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ കൂടിക്കാഴ്ചയിലുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെയും അന്താരാഷ്​ട്രതലത്തിലെയും രാഷ്​ട്രീയ സ്ഥിതിഗതികളും കൂടിക്കാഴച്ചയിൽ ചര്‍ച്ചയായി.

ലോകകപ്പിനായി ഖത്തര്‍ സജ്ജീകരിച്ച എജുക്കേഷന്‍ സിറ്റി സ്​റ്റേഡിയം ജോർഡൻ രാജാവ് സന്ദര്‍ശിച്ചു. ഖത്തര്‍ അമീറും മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു. രാജ്യത്തിന്റെ തന്ത്രപ്രധാന സ്ഥാപനങ്ങളിലൊന്നായ നാഷനല്‍ കമാന്‍ഡ് സെൻററിലും രാജാവ് സന്ദര്‍ശനം നടത്തി.

ദ്വിദിന സന്ദർശനം പൂർത്തിയാക്കി​ ചൊവ്വാഴ്​ച വൈകീ​ട്ടോടെ ജോർഡൻ രാജാവ്​ മടങ്ങി.ഊഷ്​മള സ്വീകരണത്തിനും ആതിഥ്യത്തിനും ജോർഡൻ രാജാവ്​ ഖത്തറിനോട്​ നന്ദി അറിയിച്ചു.

Leave A Reply
error: Content is protected !!