തെരുവുനായ ശല്യം രൂക്ഷം; പൊറുതിമുട്ടി ജനം

തെരുവുനായ ശല്യം രൂക്ഷം; പൊറുതിമുട്ടി ജനം

മാനന്തവാടി : പൊതുജനങ്ങളെ ഭയപ്പെടുത്തി തെരുവുനായശല്യം രൂക്ഷമാവുന്നു. ടൗണിലും പരിസരങ്ങളിലും ജനങ്ങൾക്ക് കാൽനടയാത്രപോലും പ്രയാസമാകുന്നരീതിയിലാണ് നായശല്യം രൂക്ഷമായിരിക്കുന്നത്. രാത്രികളിൽ എന്തെങ്കിലും അത്യാവശ്യത്തിന് പുറത്തിറങ്ങണമെങ്കിൽ നായകളില്ലെന്ന് ഉറപ്പുവരുത്തേണ്ട സാഹചര്യമാണ്. പൊതുസ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വലിയ ഭീഷണിയാണിവ.

അടുത്തകാലങ്ങളിൽ ആടുകളെയും കോഴികളെയും തെരുവുനായകൾ അപകടപ്പെടുത്തുന്ന സംഭവം തുടർക്കഥയാണ്. പരാതിപ്പെട്ടിട്ടും പരിഹാരം കാണാൻ പറ്റാത്ത സാഹചര്യമാണുള്ളത്. വലിച്ചെറിയുന്ന മാലിന്യം, വൃത്തിയില്ലാത്ത ചുറ്റുപാട്, പൊതുയിടങ്ങളിലെ മത്സ്യ-മാംസ അവശിഷ്ടം, നിയന്ത്രണസംവിധാനമില്ലായ്മ, അധികൃതരുടെ ശ്രദ്ധയില്ലായ്മ എന്നിവയൊ​െക്കയാണ് തെരുവുനായകളുടെ ശല്യത്തിന് പ്രധാന കാരണങ്ങൾ.

Leave A Reply
error: Content is protected !!