ഭാ​ര്യ​യെ കൊലപ്പെടുത്തി മൃ​ഗാ​വ​ശി​ഷ്​​ട​ത്തി​ലി​ട്ട കേസ് ; വ​ധ​ശി​ക്ഷ ശ​രി​വെ​ച്ച് അ​പ്പീ​ൽ കോ​ട​തി

ഭാ​ര്യ​യെ കൊലപ്പെടുത്തി മൃ​ഗാ​വ​ശി​ഷ്​​ട​ത്തി​ലി​ട്ട കേസ് ; വ​ധ​ശി​ക്ഷ ശ​രി​വെ​ച്ച് അ​പ്പീ​ൽ കോ​ട​തി

കു​വൈ​ത്ത് സി​റ്റി: ഭാ​ര്യ​യെ ക്രൂരമായി കൊലപ്പെടുത്തി മൃ​ത​ദേ​ഹം ച​ത്ത മൃ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ള്ളി​യ കു​വൈ​ത്ത് പൗ​ര​ന് കീ​ഴ്​​കോ​ട​തി വി​ധി​ച്ച വ​ധ​ശി​ക്ഷ ശ​രി​വെച്ച് അ​പ്പീ​ൽ കോ​ട​തി. സ​ൽ​മി​യി​ലാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം നടന്നത് .

മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കു​വൈ​ത്ത് സ്വ​ദേ​ശി​നി ഫി​ർ​ദൗ​സ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ കൊ​ല​പാ​ത​കo ആണെന്ന നിഗമനത്തിലെത്തിയത് .​ ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ കു​ടും​ബ​പ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഭാ​ര്യ​യെ കാ​ണാ​താ​യ​ത്​ മു​ത​ൽ ഇ​യാ​ൾ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അന്വേഷണത്തിന്റെ ഭാഗമായി ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ ക​ണ്ടെ​ത്തി ചോ​ദ്യം​ ചെ​യ്​​ത​പ്പോ​ൾ കു​റ്റം സ​മ്മ​തി​ച്ചു.

കാ​ണാ​താ​യ​തി​ന്​ ശേ​ഷം അ​ർ​ദി​യ​യി​ൽ വെ​ച്ച്​ ക​ണ്ട​പ്പോ​ൾ പ്ര​ശ്​​ന​ങ്ങ​ൾ തീ​ർ​ക്കാ​ൻ ത​ന്നോ​​ടൊ​പ്പം വ​രാ​ൻ ഭർത്താവ്‌ ആ​വ​ശ്യ​പ്പെടുകയായിരുന്നു . തുടർന്ന് സ​ൽ​മി​യി​ൽ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത്​ കൊ​ണ്ടു​പോ​യി ഇ​രു​മ്പു​വ​ടി ഉ​പ​യോ​ഗി​ച്ച് യുവതിയുടെ ത​ല​ക്ക്​ അ​ടിച്ചാണ് കൊലപ്പെടുത്തിയത് .ഒടുവിൽ സംശയം തോന്നാതിരിക്കാൻ മൃ​ത​ദേ​ഹം ച​ത്ത മൃ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​ച്ചെ​റി​ഞ്ഞ​താ​യി പ്ര​തി പൊ​ലീ​സി​നോ​ട്​ സമ്മതിച്ചു . സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ കേ​സി​ലും ഇയാൾ പ്ര​തിപ്പട്ടികയിലുണ്ട് .

Leave A Reply
error: Content is protected !!