കുന്നംകുളത്ത് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു

കുന്നംകുളത്ത് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു

തൃശൂര്‍: സ്ത്രീശാക്തീകരണം, സാമൂഹിക സമത്വം, സ്ത്രീകൾക്കെതിരെയുള്ള കടന്നുകയറ്റങ്ങൾ തടയുക, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക എന്നിവ പ്രധാന ലക്ഷ്യമാക്കി കുന്നംകുളം നഗരസഭയിൽ അഭ്യസ്തവിദ്യരായ യുവതികളുടെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു.18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ളവരെ ഉൾപ്പെടുത്തിയാണ് ഓക്സിലറി ഗ്രൂപ്പ് സജ്ജമാക്കിയിട്ടുള്ളത്. വാർഡ് 5ൽ നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. 60 ഓളം തൊഴിൽരഹിതരായ യുവതികളെ പ്രത്യേകം സർവ്വേ നടത്തി കണ്ടെത്തി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പാണ് കുന്നംകുളത്തേത്.

സിഡിഎസിൻ്റെ നേതൃത്വത്തിൽ ജില്ലാ കുടുംബശ്രീ മിഷനിൽ രജിസ്റ്റർ ചെയ്ത 46 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. എല്ലാ വാർഡുകളിലും ഇത്തരം ഗ്രൂപ്പുകൾ രൂപീകരിക്കും. പരമാവധി 50 അംഗങ്ങളെ വരെ ഉൾക്കൊള്ളുന്ന തരത്തിലാണ് ഇതിൻ്റെ ഘടന. ഓരോ ഗ്രൂപ്പിൽ നിന്നും തിരഞ്ഞെടുക്കുന്ന 5 പേരാണ് നേതൃത്വം നൽകുന്നത്. നിലവിൽ മറ്റ് കുടുംബശ്രീ അംഗങ്ങളല്ലാത്തവർക്കു വേണ്ടി വാർഡ് തലത്തിൽ സംഘടിപ്പിക്കുന്നതാണ് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്.
നഗരസഭാ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷയായി.

നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിനി പ്രേമൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി സോമശേഖരൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ സജീഷ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ, കുടുംബശ്രീ ചെയർപേഴ്സൺമാരായ തങ്കം വിശ്വംഭരൻ, ഷിജി നികേഷ്, നഗരസഭാ സെക്രട്ടറി ടി കെ സുജിത്ത് എന്നിവർ പങ്കെടുത്തു. എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ രഞ്ജിത്ത് അലക്സ് പദ്ധതി വിശദീകരിച്ചു.

Leave A Reply
error: Content is protected !!