കർശന നിയമങ്ങൾ ; കുവൈത്ത് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം

കർശന നിയമങ്ങൾ ; കുവൈത്ത് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം

കു​വൈ​ത്ത്​ സി​റ്റി: നിയമങ്ങൾ കർശനമാക്കി രാജ്യത്തിന്റെ പ്ര​തി​ച്ഛാ​യ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തെന്ന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ഹ്​​മ​ദ്​ മൂ​സ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭ യോ​ഗം നി​ർ​ദേ​ശം ന​ൽ​കി.

60 ന്​ മു​ക​ളി​ലു​ള്ള ബി​രു​ദ​മി​ല്ലാ​ത്ത​വ​രു​ടെ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ പു​തു​ക്കി​ന​ൽ​കി​ല്ല എ​ന്ന​തു​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ രാജ്യത്തിന്റെ യശസ് മോശമാക്കിയെന്ന ​ കരണത്താലാണ് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ചെ​യ​ർ​മാ​നും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ സ​ൽ​മാ​ൻ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന​ക്ക്​ നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന്​ ഫ​ത്​​വ ലെ​ജി​സ്ലേ​ഷ​ൻ സ​മി​തി വി​ല​യി​രു​ത്തി​യി​രു​ന്നു.

സെപ്റ്റംബറിൽ മാ​ൻ​പ​വ​ർ ​അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ഹ്​​മ​ദ്​ അ​ൽ മൂ​സ​യു​ടെ അ​ധി​കാ​രം വെ​ട്ടി​ച്ചു​രു​ക്കി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല അ​ൽ സ​ൽ​മാ​​ൻ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു.

നേ​താ​ക്ക​ളെ നി​യ​മി​ക്ക​ലും സ്ഥാ​നം മാ​റ്റ​ലും, ജോ​ലി​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട​ലും പി​ഴ​ചു​മ​ത്ത​ലും, നി​യ​മ​ന​വും പു​ന​ർ​നി​യ​മ​ന​വും, അ​ച്ച​ട​ക്ക ന​ട​പ​ടി റ​ദ്ദാ​ക്ക​ൽ,സൂ​പ്പ​ർ​വൈ​സ​റി ത​സ്​​തി​ക സൃ​ഷ്​​ടി​ക്ക​ൽ, തൊ​ഴി​ലാ​ളി​ക​ളെ നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​പ്പി​ക്ക​ൽ, അ​ന്വേ​ഷ​ണാ​ധി​കാ​രം, ക​രാ​ർ അ​വ​സാ​നി​പ്പി​ക്ക​ൽ, സ്വ​കാ​ര്യ ടെ​ൻ​ഡ​ർ, താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ക്ക​ൽ, സ്ഥ​ലം​മാ​റ്റം, ആ​ഭ്യ​ന്ത​ര​വും ബാ​ഹ്യ​വു​മാ​യ പ​രി​ശീ​ല​ന ചു​മ​ത​ല, പ്ര​മോ​ഷ​ൻ ന​ൽ​ക​ൽ, ഇ​ൻ​ക്രി​മെൻറ്​ ന​ൽ​ക​ൽ തുടങ്ങി 15 അ​ധി​കാ​ര​ങ്ങ​ളാ​ണ്​ മ​ര​വി​പ്പി​ച്ച​ത്.

Leave A Reply
error: Content is protected !!