രണ്ട് കിലോ കഞ്ചാവുമായി ദമ്പതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

രണ്ട് കിലോ കഞ്ചാവുമായി ദമ്പതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട്: രണ്ട് കിലോ കഞ്ചാവുമായി ദമ്പതികളടക്കം മൂന്ന് പേർ പോലീസ് പിടിയിൽ.നല്ലളം സ്വദേശി ഷംജാദ് ( 25), ഭാര്യ അനീഷ(23) ,അഹമ്മദ് നിഹാൽ എന്നിവരെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റു ചെയ്തു. കാറിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.

നോർത്ത് ട്രാഫിക് എ.സി.പി രാജുവിന് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് കെെ കാണിച്ചിട്ടും നിറുത്താതെ പോയ വാഹനം മറ്റ് പല വാഹനങ്ങളിലും ഇടിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് സി.ഐ ബെന്നി ലാലുവിൻെറ നേതൃത്വത്തിലാണ് വാഹനം പിടി കൂടിയത്.

Leave A Reply
error: Content is protected !!