ജാബിർ പാലത്തിൽ ഇന്ത്യക്കാരനടക്കം ആത്മഹത്യക്ക് ശ്രമിച്ചത് രണ്ടുപേർ

ജാബിർ പാലത്തിൽ ഇന്ത്യക്കാരനടക്കം ആത്മഹത്യക്ക് ശ്രമിച്ചത് രണ്ടുപേർ

കു​വൈ​ത്ത്​ സി​റ്റി: കുവൈത്തിലെ ശൈ​ഖ്​ ജാ​ബി​ർ ക​ട​ൽ​പാ​ല​ത്തി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ സംഭവിച്ചത് ര​ണ്ട്​ ആ​ത്​​മ​ഹ​ത്യ ശ്ര​മ​ങ്ങ​ൾ. ര​ണ്ടാ​മ​ത്തെ കേ​സി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​ണ്​ പാ​ല​ത്തി​ൽ​ നി​ന്ന്​ ചാ​ടി ജീവനൊടുക്കാൻ ​ ശ്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ത്തി​ൽ​ നി​ന്ന്​ ചാ​ടി​യ ഈ​ജി​പ്​​ത്​ പൗ​ര​നെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷപെടുത്തിയത് . അതെ സമയം 36 കാ​ര​നാ​യ ഇ​ന്ത്യ​ൻ പൗ​ര​ൻ വാ​ഹ​നം പാ​ല​ത്തി​ൽ നി​ർ​ത്തി ചാ​ടി​യ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട മ​റ്റൊ​രാ​ളാ​ണ്​ ര​ക്ഷി​ച്ച​ത്.

ര​ണ്ടു​പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെന്ന് അധികൃതർ വ്യക്തമാക്കി . ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​വ​രെ പൊ​ലീ​സ്​ നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

Leave A Reply
error: Content is protected !!