മരം കാറിന് മുകളിലേക്ക് വീണ് അപകടം

മരം കാറിന് മുകളിലേക്ക് വീണ് അപകടം

വളാഞ്ചേരി : ദേശീയപാത 66 വട്ടപ്പാറയിൽ ഓടിക്കൊണ്ടിരിക്കുന്ന ആൾട്ടോ കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം.വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. വിദേശത്തു നിന്നും വരുന്ന സഹോദരനെ സ്വീകരിക്കാനായി ചാവക്കാട് നിന്നും കോഴിക്കോട് വിമാനത്തിലേക്ക് പോകുന്ന കാറിന് മുകളിലേക്കാണ് മരം വീണത്.

കാറിൽ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. വട്ടപ്പാറ കയറ്റത്തിൽ റോഡിന് സമീപമുള്ള അക്കേഷ്യ മരമാണ് കാറിന് മുകളിലേക്ക് കടപുഴകി വീണത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് വച്ചു പിടിപ്പിച്ചതാണ് അക്കേഷ്യ മരങ്ങൾ റോഡിലേക്ക് ചെരിഞ്ഞ് നിൽക്കുന്ന മരങ്ങൾ പലപ്പോഴും റോഡിലേക്ക് മറിഞ്ഞ് അപകടങ്ങൾ തുടർക്കഥയാകാറുണ്ട്.

Leave A Reply
error: Content is protected !!