വണ്ടൂർ ടൗൺ സ്‌ക്വയറിലേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി

വണ്ടൂർ ടൗൺ സ്‌ക്വയറിലേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി

വണ്ടൂർ: നീണ്ട ഇടവേളയ്ക്ക് ശേഷം സജീവമായ വണ്ടൂർ ടൗൺ സ്‌ക്വയറിലേക്ക് വീണ്ടും സന്ദർശകർക്ക് വിലക്ക്. കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേന്ദ്രം അടച്ചത്.
കൊവിഡ് ഭീഷണിക്ക് അയവുവന്നതോടെ ടൗൺ സ്‌ക്വയറിൽ രാത്രി കാലങ്ങളിലടക്കം സന്ദർശകരുടെ നല്ല തിരക്ക് പ്രകടമായിരുന്നു. രാത്രിയിലടക്കം കുടുംബസമേതം സമയം ചെലവഴിക്കുന്നതിനായാണ് മിക്കവരും എത്തിയിരുന്നത്.

പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ ശക്തമായതോടെ കനത്ത ജാഗ്രത പാലിക്കണമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരമാണ് മുൻ കരുതൽ നടപടികളുടെ ഭാഗമായി കളക്ടർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാൻ ഉത്തരവ് പ്രഖ്യാപിച്ചിട്ടുള്ളത്.
കനത്ത മഴയിൽ വണ്ടൂർ ടൗൺ സ്‌ക്വയറിന്റെ കിഴക്ക് ഭാഗത്തെ മതിലിടിഞ്ഞ് സമീപത്തെ വ്യക്തിയുടെ സ്ഥലത്തേക്ക് പതിച്ചിട്ടുണ്ട്

Leave A Reply
error: Content is protected !!