ഉത്ര വധം: പ്രതി സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു, ഇനി ഒരാഴ്ച കൊവിഡ് നിരീക്ഷണം

ഉത്ര വധം: പ്രതി സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു, ഇനി ഒരാഴ്ച കൊവിഡ് നിരീക്ഷണം

തിരുവനന്തപുരം: അഞ്ചൽ സ്വദേശി ഉത്രയെ പാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു.

കൊവിഡ് മാർഗ്ഗ നിർദ്ദേശം കണക്കിലെടുത്ത് ആദ്യം നിരിക്ഷണ സെല്ലിലേക്ക് ആണ് മാറ്റുന്നത്. ഇവിടെ ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും.

കൊല്ലം ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരൻ എന്ന നിലയിലാണ് പാർപ്പിച്ചിരുന്ന സൂരജിനെ കോടതി ഇരട്ട ജീവപര്യന്തം  തടവ് ശിക്ഷ വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. സൂരജിന്  വധശിക്ഷ നൽകണമെന്ന് എന്നാണ്  ഉത്രയുടെ കുടുംബത്തിന്റെ  ആവശ്യമെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ തീരുമാനമെടുത്തിട്ടില്ല. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.

 

Leave A Reply
error: Content is protected !!