മേലൂരിലെ വെള്ളക്കെട്ട്; എംഎൽഎ സ്ഥലം സന്ദർശിച്ചു

മേലൂരിലെ വെള്ളക്കെട്ട്; എംഎൽഎ സ്ഥലം സന്ദർശിച്ചു

തൃശൂര്‍: മേലൂർ പഞ്ചായത്തിലെ വെള്ളക്കെട്ട് ബാധിച്ച സ്ഥലങ്ങളിലും ജനങ്ങളെ മാറ്റി താമസിപ്പിച്ചിരിക്കുന്ന മുരിങ്ങൂർ ഡിവൈൻ സെൻ്ററിലും സനീഷ്കുമാർ ജോസഫ് എംഎൽഎ സന്ദർശനം നടത്തി. ജനങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എംഎൽഎ പറഞ്ഞു.

സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടു വരേണ്ടതായ ജനങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ ഉടൻ നടപടി സ്വീകരിക്കുന്നതിനുള്ള കാര്യങ്ങളുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. വെള്ളക്കെട്ട് ബാധിച്ച ശാന്തിപുരം, മുരിങ്ങൂർ പ്രദേശങ്ങളിലും എംഎൽഎ സന്ദർശനം നടത്തി.

ജില്ലാ പഞ്ചായത്തംഗം ലീല സുബ്രമണ്യൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന ഡേവിസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എ പോളി, പഞ്ചായത്തംഗങ്ങളായ ഷീജ പോളി, പി.എ സാബു , ജാൻസി പൗലോസ്, റിൻസി രാജേഷ്, പരമേശ്വരൻ, സതി ബാബു തുടങ്ങിയവർ എംഎൽഎയോടൊപ്പമുണ്ടായിരുന്നു.

Leave A Reply
error: Content is protected !!