എലിപ്പനി പ്രതിരോധ കാമ്പയിന് പത്തനംതിട്ടയിൽ തുടക്കമായി

എലിപ്പനി പ്രതിരോധ കാമ്പയിന് പത്തനംതിട്ടയിൽ തുടക്കമായി

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില് എലിപ്പനി പ്രതിരോധ കാമ്പയിന്റെ ഉദ്ഘാടനം നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികള്ക്ക് പ്രതിരോധ മരുന്നുകള് വിതരണം ചെയ്തുകൊണ്ട് നഗരസഭാ ചെയര്മാന് അഡ്വ. ടി.സക്കീര് ഹുസൈന് നിര്വഹിച്ചു.
പ്രതിരോധ പ്രവര്ത്തനങ്ങളുടെ രണ്ടാംഘട്ടമായി 32 വാര്ഡുകളിലെയും തൊഴിലുറപ്പ് തൊഴിലാളികള്, ക്ഷീരകര്ഷകര് തുടങ്ങിയവര്ക്ക് പ്രതിരോധ മരുന്നുകള് വിതരണം ചെയ്യും.
ആരോഗ്യകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ജെറി അലക്‌സിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് കൗണ്സില് അംഗങ്ങളായ എം. സി. ഷെറീഫ്, സി.കെ. അര്ജ്ജുനന്, ഹെല്ത്ത് സൂപ്പര്വൈസര് എ. ബാബു കുമാര്, പബ്ലിക് ഹെല്ത്ത് നഴ്‌സ് ഗീതാകുമാരി എന്നിവര് പങ്കെടുത്തു.
Leave A Reply
error: Content is protected !!