കൊല്‍ക്കത്തയ്‌ക്കെതിരായ പരാജയത്തിൽ പൊട്ടിക്കരഞ്ഞ് റിഷഭും പൃഥ്വിയും; വീഡിയോ വൈറൽ

കൊല്‍ക്കത്തയ്‌ക്കെതിരായ പരാജയത്തിൽ പൊട്ടിക്കരഞ്ഞ് റിഷഭും പൃഥ്വിയും; വീഡിയോ വൈറൽ

ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണിലെ രണ്ടാം ക്വാളിഫയര്‍ നാടകീയതകള്‍ നിറഞ്ഞതായിരുന്നു. ഒരുവേള അനായാസം ജയിക്കുമെന്ന് തോന്നിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവസാന നാല് ഓവറില്‍ വെള്ളം കുടിപ്പിച്ചു ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ബൗളര്‍മാര്‍. എന്നിട്ടും ഒരു പന്ത് ബാക്കിനില്‍ക്കേ ആര്‍ അശ്വിനെ ഗാലറിയിലേക്ക് പറത്തി രാഹുല്‍ ത്രിപാഠി ഫൈനലിലേക്ക് കെകെആറിന് ടിക്കറ്റ് നല്‍കുകയായിരുന്നു.

ഇതോടെ ചങ്ക് തകര്‍ന്നു തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ഡല്‍ഹിയുടെ യുവനിര. നായകന്‍ റിഷഭ് പന്ത് വികാരാധീനനായപ്പോള്‍ ഓപ്പണര്‍ പൃഥ്വി ഷാ മൈതാനത്ത് കിടന്ന് പൊട്ടിക്കരഞ്ഞു. സഹതാരങ്ങളെത്തി ഷായെ ആശ്വസിപ്പിച്ച് എഴുന്നേല്‍പിക്കുകയായിരുന്നു. റിഷഭിനെ ഉള്‍പ്പടെ ആശ്വസിപ്പിച്ച് ഡല്‍ഹി പരിശീലകനും ഓസ്‌ട്രേലിയയുടെ ഇതിഹാസ നായകനുമായ റിക്കി പോണ്ടിംഗുമുണ്ടായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഡഗ്‌ ഔട്ടില്‍ കനത്ത മൂകതയായിരുന്നു മത്സര ശേഷം. സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത പേസര്‍ ആവേഷ് ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ സങ്കടക്കടലാവുകയായിരിന്നു.

 

Leave A Reply
error: Content is protected !!