സ്‌ക്വാഡ് പരിശോധന: മൂന്ന് കേസുകള്‍ക്ക് പിഴ

സ്‌ക്വാഡ് പരിശോധന: മൂന്ന് കേസുകള്‍ക്ക് പിഴ

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ മൂന്ന് കേസുകള്‍ക്ക് പിഴയീടാക്കി. കുന്നത്തൂരില്‍ മൂന്ന് കേസുകള്‍ക്ക് പിഴ ഈടാക്കുകയും 22 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.

കരുനാഗപ്പള്ളി, ഓച്ചിറ, ആലപ്പാട്, ക്ലാപ്പന, കെ. എസ് പുരം, പന്മന, നീണ്ടകര, തഴവ, തെക്കുംഭാഗം എന്നിവിടങ്ങളില്‍പത്ത് കേസുകളില്‍ താക്കീത് നല്‍കി. കൊല്ലം, പൂതക്കുളം എന്നിവടങ്ങളില്‍ 11 കേസുകളില്‍ താക്കീത് നല്‍കി. പത്തനാപുരം താലൂക്കില്‍ പട്ടാഴി, തലവൂര്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ എട്ട് കേസുകള്‍ക്ക് താക്കീത് നല്‍കി.

Leave A Reply
error: Content is protected !!