‘വാരിയംകുന്നന്റെ’ യഥാര്‍ത്ഥ ഫോട്ടോയും പുറത്തുവിടും: തിരക്കഥാകൃത്ത്

‘വാരിയംകുന്നന്റെ’ യഥാര്‍ത്ഥ ഫോട്ടോയും പുറത്തുവിടും: തിരക്കഥാകൃത്ത്

സിനിമയ്ക്ക് മുൻപ് തന്നെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പുസ്തകമാക്കാനൊരുങ്ങി തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ശേഖരിച്ച രേഖകളില്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഫോട്ടോയും ഉള്‍പ്പെടുന്നുണ്ടെന്ന് റമീസ് പറയുന്നു. ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’എന്നാണ് പുസ്തകത്തിന്റെ പേര്.

ഫ്രഞ്ച് ആർക്കൈവുകളിൽ നിന്നാണ് ഞങ്ങൾക്ക് ലഭിച്ചത്. വാരിയംകുന്നൻ അമേരിക്കയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയിൽ എഴുതിയ ആ സന്ദേശം അന്നത്തെ അമേരിക്കൻ പത്രങ്ങളിൽ വാർത്തയായിരുന്നു. അതുപോലെ ബ്രിട്ടൺ, ഓസ്റ്റ്രേലിയ, ഫ്രാൻസ്, യു എസ് എ, കാനഡ, സിംഗപ്പൂർ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആർക്കൈവുകളിൽ വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും പരാമർശിക്കുന്ന ഒട്ടനവധി രേഖകളും ഫോട്ടോകളും എല്ലാം കണ്ടെത്താൻ സാധിച്ചുവെന്നും റമീസ് വെളിപ്പെടുത്തി. ഒക്ടോബര്‍ 29നാണ് പുസ്തകത്തിന്റെ പ്രകാശനം മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ വച്ച് നടക്കുക. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറയാണ് പുസ്തക പ്രകാശനം നടത്തുക.

Leave A Reply
error: Content is protected !!