രാജ്യത്ത് 18,987 പേർക്ക് കൂടി കോവിഡ് ; 246 മരണം

രാജ്യത്ത് 18,987 പേർക്ക് കൂടി കോവിഡ് ; 246 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,987 പുതിയ രോഗികൾ . കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 19.99%  വർധനവാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത് .രാജ്യത്ത് നിലവില്‍ 2.06 ലക്ഷം (2.06 2,06,586) പേരാണ് ചികിത്സയിലുള്ളത്. പുതുതായി 246 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു .ഇതോടെ ആകെ മരണം 4,51,435 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 98.07 % ആയി .

ഇന്നലെ 19,808 പേർ സുഖം പ്രാപിച്ചു . ആകെ രോഗമുക്തരുടെ എണ്ണം 3,33,62,709 പിന്നിട്ടു. അതെ സമയം കേരളത്തിൽ കഴിഞ്ഞ ദിവസം 11,079 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .123 മരണങ്ങളും റിപ്പോർട്ട് ചെയ്തു .

കഴിഞ്ഞ ദിവസം 35,66,347 വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്‌തത് . ഇതോടെ രാജ്യമെമ്പാടുമുള്ള വാക്‌സിനേഷൻ 96,82,20,997 (96 .82 കോടി ) ഡോസ് ആയി ഉയര്‍ന്നു.

Leave A Reply
error: Content is protected !!