പത്തൊമ്പതാം നൂറ്റാണ്ട് നായകനെ കുറിച്ച് വിനയൻ

പത്തൊമ്പതാം നൂറ്റാണ്ട് നായകനെ കുറിച്ച് വിനയൻ

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്‘. തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് സിജു വിൽസനാണ്. ഇപ്പോഴിതാ ഈ ബി​ഗ് ബജറ്റ് ചിത്രത്തിൽ സിജുവിനെ നായകനാക്കിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വിനയന്‍.

ഇത്രയും പണം മുടക്കുമ്പോള്‍ നായകന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ വേണ്ടിയിരുന്നില്ലേ എന്ന് തന്നോട് ചില സുഹത്തുക്കള്‍ ചോദിക്കാറുണ്ടെന്ന് വിനയന്‍ പറയുന്നു. എന്നാല്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ ബാഹുബലിയില്‍ പോലും സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല നായകനെന്നും പ്രഭാസ് എന്ന നടന്‍ ആ ചിത്രത്തിനു ശേഷമാണ് സുപ്പര്‍സ്റ്റാര്‍ ആയതെന്നും വിനയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!