മോഷണക്കുറ്റമാരോപിച്ച് 8 വയസുകാരിയെ പരസ്യ വിചാരണ; ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐജി

മോഷണക്കുറ്റമാരോപിച്ച് 8 വയസുകാരിയെ പരസ്യ വിചാരണ; ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐജി

തിരുവനന്തപുരം: ആറ്റിങ്ങലിൽ നടുറോഡിൽ എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും മോഷണക്കുറ്റമാരോപിച്ച് പിങ്ക് പൊലീസ് പരസ്യ വിചാരണ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐ ജി. ഹർഷത അത്തല്ലൂരി ഡിജിപിക്ക് റിപ്പോർട്ട് നൽകി.

അച്ഛനോടും മകളോടും ഇടപടുന്നതിൽ ഉദ്യോഗസ്ഥയ്ക്ക് വീഴ്ചയുണ്ടായി. മൊബൈൽ കാണാതായപ്പോൾ പൊലീസുകാരി ജാഗ്രത പുലർത്തിയില്ല. അതേസമയം മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് നിരീക്ഷിച്ച ഐജി, തെറ്റ് പറ്റിയത് അറിഞ്ഞിട്ടും ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞില്ലെന്ന് പറഞ്ഞു. ഈ കുറ്റത്തിന് ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. കൂടുതൽ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജിയുടെ വിശദീകരണം.

അതോസമയം സംഭവത്തിൽ നീതി കിട്ടിയില്ലെന്ന് പരാതിക്കാരൻ ജയചന്ദ്രൻ  പ്രതികരിച്ചു.

തന്‍റെ മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡിൽ വെച്ച് ആളുകൾ നോക്കിനിൽക്കെ ചോദ്യം ചെയ്തത്. പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തിൽ ഒതുക്കി. പരസ്യ വിചാരണ നേരിട്ട ജയചന്ദ്രന്‍ മകളുമായി ഡിജിപിയെ കണ്ടു. പിന്നാലെയാണ് ഐജി ഹർഷിത അട്ടല്ലൂരിക്ക് അന്വേഷണച്ചുമതല നൽകിയത്.

.

Leave A Reply
error: Content is protected !!