അതിർത്തി സംഘർഷങ്ങളിൽ പ്രതിരോധ നീക്കം ; ബി.എസ്.എഫിന്റെ അധികാര പരിധി വര്‍ധിപ്പിച്ച് കേന്ദ്രം

അതിർത്തി സംഘർഷങ്ങളിൽ പ്രതിരോധ നീക്കം ; ബി.എസ്.എഫിന്റെ അധികാര പരിധി വര്‍ധിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: ബോർഡർ ഓഫ് സെകുരിറ്റി ഫോഴ്‌സിന്റെ ( ബി.എസ്.എഫ് ) അധികാര പരിധി വര്‍ധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പഞ്ചാബ്, അസം ,പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് അതിര്‍ത്തി സംരക്ഷണ സേനയുടെ അധികാര പരിധി വിപുലപ്പെടുത്തിയത് .ഇത് പ്രകാരം ഇനി മുതൽ സേനക്ക് അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ ഉള്ളിലേയ്ക്ക് കടന്ന് പരിശോധനകൾ നടത്താം.

അതെ സമയം നേരത്തെ ഈ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ബി.എസ്എ.ഫിന്‍റെ അധികാര പരിധി 15 കിലോമീറ്റർ മാത്രമായിരുന്നു .സംശയാസ്പദമായ സാഹചര്യങ്ങളിൽ ആളുകളെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും ബി.എസ്എ.ഫിന് അധികാരമുണ്ടാവും. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി സംഘർഷങ്ങള്‍ വർധിക്കുന്നതാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

എന്നാൽ ഇതിനിടെ ബി.എസ്.എഫിന്‍റെ അധികാര പരിധി കൂട്ടിയ നടപടിയിൽ പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിങ്ങ് ചന്നി രംഗത്തെത്തി. ഫെഡറലിസത്തിനെതിരായ പ്രത്യക്ഷാക്രമണമാണ് ഇതെന്നും നടപടി ഉടന്‍ പിൻവലിക്കണമെന്നും ചന്നി പറഞ്ഞു.

‘അതിർത്തി സംരക്ഷണ സേനക്ക് കൂടുതൽ അധികാരങ്ങൾ നൽകിയ കേന്ദ്ര നിലപാടിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സംസ്ഥാനങ്ങളുടെ 50 കിലോമീറ്റർ പരിധിയിലേക്ക് കടക്കാൻ ബി.എസ്.എഫിന് ലഭിച്ച അനുമതി ഫെഡറലിസത്തിനെതിരായ പ്രത്യക്ഷാക്രമണമാണ്. ഉടൻ തന്നെ ഈ നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെടുന്നു’ ചരൺ ജീത് സിങ്ങ് പറഞ്ഞു.

കേന്ദ്ര നടപടി ഫെഡറലിസത്തിന്‍റെ ആത്മാവിനെ ദുർബലമാക്കുമെന്ന് പഞ്ചാബ് ആഭ്യന്തരമന്ത്രി സുഖ്ജീന്ദർ സിങ്ങ് ചൂണ്ടിക്കാട്ടി . അതെ സമയം കേന്ദ്രസർക്കാർ നടപടിയെ പിന്താങ്ങി സ്ഥാനമൊഴിഞ്ഞ പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങ് രംഗത്ത് വന്നു. പാക് തീവ്രവാദ സംഘങ്ങൾ പഞ്ചാബ് അതിർത്തിയിൽ വ്യാപകമായ രീതിയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നെന്നും ബി.എസ്.എഫിന്‍റെ അധികാരപരിധി വർധിപ്പിക്കുന്നത് നമ്മെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി .

Leave A Reply
error: Content is protected !!