ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയായി ഉയർന്നു

ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയായി ഉയർന്നു

ഇടുക്കി: കേരളത്തിലെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2390 അടിയായി ഉയർന്നു. പരമാവധി സംഭരണശേഷിയുടെ 85.3 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി. 2390.86 അടിയാണ് നിലവിലെ ബ്ലൂ അലർട്ട് ലെവൽ.

കഴിഞ്ഞ വർഷം ഇതേ സമയം 2391.04 അടിയായിരുന്നു ജലനിരപ്പ്. 2398.86 അടിയാണ് അപ്പർ റൂൾ ലെവൽ. പദ്ധതി പ്രദേശത്ത് 24 മണിക്കൂറിനിടെ 1 സെ.മീറ്ററിൽ താഴെ മഴ ലഭിച്ചപ്പോൾ 21.641 മില്യൺ യൂണിറ്റിന് ആവശ്യമായ വെള്ളം ഒഴുകിയെത്തി. 9.539 മില്യൺ യൂണിറ്റായിരുന്നു മൂലമറ്റം നിലയത്തിലെ ഉത്പാദനം.

Leave A Reply
error: Content is protected !!