വനിതകൾക്ക് സ്വയംതൊഴിൽ പദ്ധതി ആവിഷ്‌കരിച്ചു

വനിതകൾക്ക് സ്വയംതൊഴിൽ പദ്ധതി ആവിഷ്‌കരിച്ചു

വൈക്കം : താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈ​റ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 250 സ്വാശ്രയ സംഘങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 സംരംഭകർക്ക് നബാർഡിന്റെ ധനസഹായത്തോടെ സ്വയം തൊഴിൽ പദ്ധതി ആവിഷ്‌കരിച്ചു.പശു,ആട്,കോഴി,ജൈവപച്ചക്കറി കൃഷി തുടങ്ങിയ ഇനങ്ങൾ സംബന്ധിച്ച് 10 ദിവസം നീളുന്ന പരിശീലന പരിപാടിയാണ് നടത്തുന്നത്. ജില്ലയിലെ ഏ​റ്റവും മികച്ച പശു,ആട് കോഴി വളർത്തൽ ഫാമുകൾ സന്ദർശിച്ച് സംരംഭകർക്ക് തൊഴിൽ സംബന്ധിച്ച അറിവുകൾ പകരും.

പരിശീലന പരിപാടി നബാർഡ് ഡിസ്ട്രിക് ഡവലപ്‌മെന്റ് മാനേജർ റെജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. മന്നം സോഷ്യൽ സർവീസ് ഡിപ്പാർട്ട് മെന്റ് സെക്രട്ടറി വി.വി.ശശിധരൻ നായർ മുഖ്യ പ്രഭാഷണം നടത്തി.റിട്ട.അഗ്രികൾച്ചറൽ ജോയിന്റ് ഡയറക്ടർ കെ.ജെ ഗീത പദ്ധതി വിശദീകരിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!