അറസ്റ്റിലായ ആര്യൻ ഖാനോടൊപ്പം സെൽഫി ; കിരൺ ഗോസാവിക്കെതിരെ ലുക് ഔട്ട് നോട്ടീസ്

അറസ്റ്റിലായ ആര്യൻ ഖാനോടൊപ്പം സെൽഫി ; കിരൺ ഗോസാവിക്കെതിരെ ലുക് ഔട്ട് നോട്ടീസ്

മുംബൈ: ആഡംബരക്കപ്പൽ ലഹരി വിരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനോടൊപ്പം വൈറൽ സെൽഫിയെടുത്തയാളെ കണ്ടെത്താൻ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പുനെ പൊലീസ്.മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ പുത്രൻ ആര്യൻ ഖാനോടൊപ്പം നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫിസിൽ വെച്ച് സെൽഫിയെടുത്ത കിരൺ ഗോസാവിയെ കണ്ടെത്താനാണ് പോലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കിരൺ ഗോസാവിക്ക് ഇനി രാജ്യം വിട്ടുപോകാൻ കഴിയില്ലെന്നും സിറ്റി പൊലീസ് കമീഷണർ അതിതാഭ് ഗുപ്ത പറഞ്ഞു. അതെ സമയം 2018ൽ പുനെ സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിലും കിരൺ ഗോസാവി പ്രതിപട്ടികയിലുണ്ട് .

ഒക്ടോബർ 2ന് ആഡംബരക്കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ കിരൺ ഗോസാവി സാക്ഷിപ്പട്ടികയിലുണ്ട് . ആര്യൻ ഖാനുൾപ്പെട്ട കേസിൽ കിരൺ ഗോസാവിയുടെ സാന്നിധ്യം ദുരൂഹമാണെന്നും മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് ചൂണ്ടിക്കാട്ടിയിരുന്നു . എന്നാൽ, എൻ.സി.ബി അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ആളോ ജോലിക്കാരനോ അല്ല ഗോസാവിയെന്ന് എൻ.സി.ബി വ്യക്തമാക്കി. അതേസമയം മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ ഇയാൾ പ്രതിയാണെന്നും പോലീസ് സാക്ഷ്യപ്പെടുത്തുന്നു .

Leave A Reply
error: Content is protected !!