തോട്ടപ്പള്ളി സ്പിൽവേ അറ്റകുറ്റപ്പണിക്ക് റീ ടെണ്ടർ വിളിക്കാൻ തീരുമാനിച്ചു

തോട്ടപ്പള്ളി സ്പിൽവേ അറ്റകുറ്റപ്പണിക്ക് റീ ടെണ്ടർ വിളിക്കാൻ തീരുമാനിച്ചു

ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിലെ നാൽപ്പത് ഷട്ടറുകളുടെ താത്കാലിക ജോലികൾ കരാറുകാരൻ ഏറ്റെടുക്കാതിരുന്നതിനെ തുടർന്ന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം റീ ടെണ്ടർ വിളിക്കാൻ തീരുമാനിച്ചു. ഒരുമാസം മുമ്പ് നടന്ന ടെണ്ടറിൽ പങ്ക് എടുത്ത കരാറുകാരൻ എഗ്രിമെന്റ് വയ്ക്കാത്തതിനെ തുടർന്ന് കരാറുകാരന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം നോട്ടീസ് അയച്ചിരുന്നു. 11ന് കരാറുകാരൻ ജോലി ചെയ്യാൻ താല്പര്യമില്ലെന്ന് കാണിച്ച് മെക്കാനിക്കൽ വിഭാഗത്തിന് മറുപടി നൽകി. താത്കാലിക വൈദ്യുതീകരണവും മെക്കനിക്കൽ ജോലികളുമാണ് നടക്കാനുള്ളത്.

26 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഒരുമാസം മുമ്പ് നടന്ന ടെണ്ടറിൽ രണ്ട് കരാറുകാരാണ് പങ്കെടുത്തത്. മറ്റൊരു കരാറുകാരനെ ജോലി ഏൽപ്പിക്കാൻ വകുപ്പ് നടത്തിയ രേഖകളുടെ പരിശോധനയിൽ പ്രവൃത്തിപരിചയക്കുറവുള്ളതിനാൽ ഒഴിവാക്കി റീ ടെണ്ടർ വിളിക്കാൻ തീരുമാനിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!