സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുറപ്പിച്ചിരുത്തിയത് സുരേഷ് ഗോപി ; നന്ദിയുണ്ട് അണ്ണാ നന്ദിയുണ്ട്

സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുറപ്പിച്ചിരുത്തിയത് സുരേഷ് ഗോപി ; നന്ദിയുണ്ട് അണ്ണാ നന്ദിയുണ്ട്

ഒടുവിൽ കെ സുരേന്ദ്രനും സമ്മതിച്ചു കേരളത്തിൽ ഏറ്റവും മാതൃകപരമായി പ്രവർത്തിക്കുന്നയാൾ  സുരേഷ് ഗോപി യാണെന്ന് .  അങ്ങനെ സമ്മതിച്ചില്ലെങ്കിൽ അറിയാമായിരുന്നു . പ്രസിഡണ്ട് സ്ഥാനം പോയി വീട്ടിൽ കുത്തിയിരിക്കേണ്ട ഗതികേട് വന്നേനെ .

എല്ലാവരും പറഞ്ഞു സുരേന്ദ്രനെ മാറ്റി സുരേഷ് ഗോപിയെ പ്രസിഡന്റാക്കുമെന്ന് . ഒരു ഘട്ടത്തിൽ സുരേന്ദ്രനും അങ്ങനെ വിശ്വസിച്ചു . സോഷ്യൽ മീഡിയ കഴിഞ്ഞ ഒരാഴ്ച നിറഞ്ഞാടുകയായിരുന്നു . പക്ഷെ ഒരാൾ മാത്രം പറഞ്ഞു രാഷ്ട്രീയക്കാർ തന്നെ പ്രസിഡന്റാകണമെന്നും ഒരു സിനിമാക്കാരൻ പ്രസിഡന്റാകരുതെന്നും അത് മറ്റാരുമല്ല സുരേഷ് ഗോപി തന്നെ . പ്രസിഡന്റാകാൻ ഞാനില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു .

പക്ഷെ വളരെ പെട്ടന്നായിരുന്നു ആരും പ്രതീക്ഷിക്കാതെ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം പ്രസിഡണ്ട് സ്ഥാനത്ത് ഉറപ്പിച്ചിരുത്തിയത് . അതിന്റെ പിന്നിൽ മറ്റാരുമല്ല സുരേഷ് ഗോപി തന്നെയാണ് ചരട് വലിച്ചത് . സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തോട് പറഞ്ഞു സുരേന്ദ്രന് ഒരവസരം കൂടി നൽകണമെന്ന് .

കേന്ദ്രം പിന്നെയൊന്നും ആലോച്ചില്ല സുരേന്ദ്രന് ഒരവസരം കൂടി കൊടുത്തു . ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ ക്കുറിച്ചു ഏറ്റവും മാതൃകപരമായി പ്രവർത്തിക്കുന്നയാളെന്നു സുരേന്ദ്രൻ പറഞ്ഞത് . നാളികേര വികസന ബോർഡുമായി ബന്ധപ്പെട്ട് ഒരുകോടി തെങ്ങിൻതൈകൾ നടുകയെന്നൊരു പോസിറ്റീവായ കാമ്പയിൻ അദ്ദേഹം ഏറ്റെടുത്തു.

സുരേഷ് ഗോപി എല്ലായിടത്തും യാത്രചെയ്തു. മാതൃകാപരമായി പ്രവർത്തിക്കുന്ന സുരേഷ്ഗോപി കേരളത്തിൽ നടത്തിയ കാമ്പയിൻ അദ്ദേഹം പാർട്ടിക്കെതിരെ പടയൊരുക്കം നടത്തുകയാണെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെട്ടുവെന്നും സുരേന്ദ്രൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു .

സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങൾ പാർട്ടി കേന്ദ്രനേതൃത്വത്തിന് നന്നായിട്ടറിയാം. പാർട്ടിപ്രവർത്തനം എല്ലാ രീതിയിലും സുതാര്യമായിട്ടാണ് നടക്കുന്നത്. മാദ്ധ്യമങ്ങളിലൂടെ ചിലർ നടത്തിയ വെറും പ്രചാരണമാണ് മറ്റെല്ലാം.

പാർട്ടി ഔദ്യോഗിക സംവിധാനത്തെ തകർക്കുകയെന്ന പ്രചാരവേല പാർട്ടി ശത്രുക്കളും ചില മാദ്ധ്യമങ്ങളും തിരഞ്ഞെടുപ്പു കഴിഞ്ഞ ഉടൻ ആസൂത്രിതമായി തുടങ്ങി. പാർട്ടിക്കുള്ളിൽ ശത്രുക്കളൊന്നുമില്ല. ഇതൊക്കെ ചിലരുടെ അജണ്ടയാണ്. ആ അജണ്ടവച്ച് കഥകൾ സൃഷ്ടിക്കുകയാണ്.

വി.മുരളീധരൻ കേന്ദ്രമന്ത്രിയായശേഷം കേരളത്തിലെ ദൈനംദിന സംഘടനാ പ്രവർത്തനത്തിൽ ഒരു കാര്യവും പിടിച്ചടക്കാൻ വന്നിട്ടില്ല. ഒന്നിലും ഇടപെടാറുമില്ല. അത്ര പക്വതവന്ന രാഷ്ട്രീയ നേതാവാണ്. ഏതെങ്കിലും സ്ഥാനത്ത് ആരെയെങ്കിലും വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടില്ലന്നുമാണ് സുരേന്ദ്രൻ പറഞ്ഞത് .

അപ്പോൾ നോക്കിയും കണ്ടും നിൽക്കാനറിയാം സുരേന്ദ്രന് . സുരേഷ് ഗോപിയേയോ മുരളീധരനെയോ പിണക്കിയാൽ പണി പാളുമെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നത് സുരേന്ദ്രനാണ് .

Video Link

https://youtu.be/k5x-H4QvM_g

Leave A Reply
error: Content is protected !!