കാമുകിയുടെ കുഞ്ഞ് തന്റേതല്ലെന്ന് യുവാവ് ; നാട്ടുകാർ വിവാഹമുറപ്പിച്ചു ; 19-കാരന്‍ ജീവനൊടുക്കി

കാമുകിയുടെ കുഞ്ഞ് തന്റേതല്ലെന്ന് യുവാവ് ; നാട്ടുകാർ വിവാഹമുറപ്പിച്ചു ; 19-കാരന്‍ ജീവനൊടുക്കി

ചെന്നൈ: കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ചിരുന്ന 19 കാരന്‍ ഗ്രാമവാസികൾ കല്യാണമുറപ്പിച്ചതോടെ ജീവനൊടുക്കി. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്പൊരുവായ് ഗ്രാമത്തില്‍ താമസിക്കുന്ന എം. രാമരാജാണ് (19) തൂങ്ങി മരിച്ചത് .ഇതേ ഗ്രാമത്തിലെ പെൺകുട്ടിയുമായി രാമരാജ് കടുത്ത പ്രണയത്തിലായിരുന്നു.

ഇതിനിടെ ഗര്‍ഭിണിയായ യുവതി കഴിഞ്ഞയാഴ്ച കുഞ്ഞിന് ജന്മം നല്‍കി. ഇതേത്തുടര്‍ന്ന് വീട്ടുകാർ ഇടപെട്ട് നാട്ടുകൂട്ടത്തെ സമീപിച്ച് ഇരുവരുടെയും വിവാഹമുറപ്പിച്ചു. എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നും കാമുകിയുടെ ഗര്‍ഭത്തില്‍ തനിക്ക് ബന്ധമില്ലെന്നുമാണ് രാമരാജ് അവകാശപ്പെട്ടിരുന്നത്. കൂടാതെ കല്യാണം കഴിക്കാൻ താനൊരുക്കമല്ലെന്നും അറിയിച്ചിരുന്നു .

എന്നാല്‍, ഇരുവീട്ടുകാരും വിവാഹത്തിനുള്ള ഏര്‍പ്പാടുകളുമായി മുന്നോട്ടുപോയി. ഈ നിലയില്‍ കഴിഞ്ഞദിവസം രാമരാജ് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വിരാളിമല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Leave A Reply
error: Content is protected !!