പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത് നി​കു​തി ഭീ​ക​ര​ത- ഹൈ​ബി ഈ​ഡ​ൻ എം.​പി

പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത് നി​കു​തി ഭീ​ക​ര​ത- ഹൈ​ബി ഈ​ഡ​ൻ എം.​പി

കൊ​ച്ചി: ജി.​എ​സ്.​ടി​യി​ൽ പെ​ട്രോ​ളി​യ​ത്തെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​ത്​ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണെ​ന്നും പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത് നി​കു​തി ഭീ​ക​ര​ത​യെ​ന്നും ഹൈ​ബി ഈ​ഡ​ൻ എം.​പി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 71ാം ജ​ന്മ​ദി​ന​ത്തിെൻറ ആ​ഘോ​ഷം 71 ലി​റ്റ​ർ ഇ​ന്ധ​നം സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഹൈ​ബി. അ​നി​യ​ന്ത്രി​ത​മാ​യ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു പ്രതിഷേധം.

ഡ​ർ​ബാ​ർ ഹാ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പ​മു​ള്ള സി​വി​ൽ സ​പ്ലൈ​സ് പ​മ്പി​ലാ​ണ് ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് 71 ലി​റ്റ​ർ ഇ​ന്ധ​നം സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്. സ​മ​ര​ത്തി​ൽ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ കെ.​പി. ധ​ന​പാ​ല​ൻ, ഡൊ​മി​നി​ക് പ്ര​സ​േ​ൻ​റ​ഷ​ൻ, അ​ബ്ദു​ൽ മു​ത്ത​ലി​ബ്, വി.​പി. സ​ജീ​ന്ദ്ര​ൻ, ടോ​ണി ച​മ്മി​ണി, വി.​കെ. മി​നി​മോ​ൾ, സേ​വ്യ​ർ താ​യ​ങ്കേ​രി, ജോ​സ​ഫ് ആ​ൻ​റ​ണി, അ​ബ്​​ദു​ൽ ല​ത്തീ​ഫ്, പി.​കെ. അ​ബ്​​ദു​ൽ റ​ഹി​മാ​ൻ, പോ​ള​ച്ച​ൻ മ​ണി​യ​ൻ​കോ​ട്, പി.​വി. സ​ജീ​വ​ൻ, വി.​കെ. ശ​ശി​കു​മാ​ർ, ഹെ​ൻ​ട്രി ഓ​സ്​​റ്റി​ൻ, ജോ​ഷി പ​ള്ള​ൻ, ടി​റ്റോ ആ​ൻ​റ​ണി, മ​നു ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Leave A Reply
error: Content is protected !!