ഇൻഫോസിസ് മുന്നിൽ ; ഓഹരി വിപണിയിൽ റെക്കോഡ് നേട്ടം തുടരുന്നു

ഇൻഫോസിസ് മുന്നിൽ ; ഓഹരി വിപണിയിൽ റെക്കോഡ് നേട്ടം തുടരുന്നു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടം തുടരുന്നു. സെൻസെക്‌സ് ഇതാദ്യമായി 61,000 പിന്നിട്ടു .  മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെ തുടർന്ന് പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ ഓഹരി വില മൂന്നുശതമാനത്തോളം കുതിച്ചു .

388 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. 61,125ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ, 117 പോയന്റ് ഉയർന്ന് 18, 279 നിലവാരത്തിലുമെത്തി. അദാനി പോർട്‌സ്, വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. പവർഗ്രിഡ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

എച്ച്‌സിഎൽ ടെക്‌നോളജീസ്, ഡെൺ നെറ്റ് വർക് ഉൾപ്പടെ 21 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തു വിടുന്നത്.

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് നടപ്പ് സാമ്പത്തിക വർഷം രണ്ടാംപാദത്തിൽ 5,421 കോടി രൂപയാണ് അറ്റാദായം നേടിയത്. മുൻവർഷത്തെ അപേക്ഷിച്ച് 11.9 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത് .

Leave A Reply
error: Content is protected !!