വിവരാവകാശ നിയമം ശക്തമാണെന്ന് വീണാ ജോർജ്

വിവരാവകാശ നിയമം ശക്തമാണെന്ന് വീണാ ജോർജ്

പത്തനംതിട്ട : അഴിമതി ഇല്ലായ്മ ചെയ്യാനും ഭരണ സുതാര്യത ഉറപ്പു വരുത്താനും വിവരാവകാശ നിയമം ശക്തമാണെന്ന് മന്ത്രി വീണാ ജോർജ്ജ് അഭിപ്രായപ്പെട്ടു. കേരള ജനവേദി സംഘടിപ്പിച്ച വിവരാവകാശ നിയമത്തിന്റെ പതിനാറാം ജന്മദിനാചരണവും സെമിനാറുകളും ഉദ്ഘാടനം ചെയ്യുകയായിരുന്ന അവർ. യഥാർത്ഥ വിവരാവകാശ പ്രവർത്തകർ പൊതു സ്വത്താണെന്നും അവരെ ഉദ്യോഗസ്ഥർ ശത്രുക്കളായി കാണരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ മുൻ പട്ടികജാതി ഗോത്രവർഗ കമ്മിഷൻ ചെയർമാൻ പി.എൻ.വിജയകുമാർ, മുൻ വിവരാവകാശ കമ്മിഷണർ എം.എൻ ഗുണ വർധനൻ, എറണാകുളം ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് ഡി.ബി.ബിനു, ജോയിന്റ് ഡവലപ്‌മെന്റ് കമ്മിഷണർ ജി.കൃഷ്ണകുമാർ, പത്തനംതിട്ട സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, നഗരസഭാ മുൻ വൈസ് ചെയർമാൻ പി.കെ.ജേക്കബ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കാശിനാഥൻ, പത്തനംതിട്ട പ്രതിഭാ കോളേജ് അഡ്മിനിസ്‌ട്രേറ്റർ കെ.ആർ. അശോക് കുമാർ, ഹംസാ റഹ്മാൻ, ജോർജ്ജ് വർഗ്ഗീസ് തെങ്ങും തറയിൽ, ടി.എച്ച്.സിറാജുദ്ദീൻ, ഗൗരിയമ്മ, അനുപമ സതീഷ്, ഷീജ ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.

Leave A Reply
error: Content is protected !!