പെരിയാർ വാലിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: പ്രതികളെ പിടികൂടി

പെരിയാർ വാലിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: പ്രതികളെ പിടികൂടി

കോതമംഗലം: പെരിയാർ വാലിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. കോതമംഗലം ചേലാട് സ്വദേശികളായ എൽദോ ജോയിയും മതാപിതാക്കളുമാണ് പിടിയിലായത്.

സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി എൽദോ ജോയ് കൊല്ലപ്പെട്ട എൽദോ പോളുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പ്രതി എൽദോ പോളിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം എൽദോ ജോയിയും പിതാവും ചേർന്ന് സമീപത്തുള്ള കനാലിൽ കൊല്ലപ്പെട്ട എൽദോ പോളിനെയും വണ്ടിയെയും ഉപേക്ഷിച്ച് അപകട മരണമെന്ന് വരുത്തിത്തീർക്കുകയായിരുന്നു.

കോതമംഗലം പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈ ലെവൽ കനാലിന്റെ തീരത്ത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ചേലാട് സ്വദേശി എൽദോസ് പോളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave A Reply
error: Content is protected !!