അശോക് ലെയ്‌ലാൻഡ് പുതിയ ഇ-കോമറ്റ് സ്റ്റാർ വിപണിയിൽ അവതരിപ്പിച്ചു

അശോക് ലെയ്‌ലാൻഡ് പുതിയ ഇ-കോമറ്റ് സ്റ്റാർ വിപണിയിൽ അവതരിപ്പിച്ചു

ഐസിവി വിഭാഗത്തിൽ പുതുക്കിയ ഇ-കോമറ്റ് സ്റ്റാർ പുറത്തിറക്കി അശോക് ലെയ്‌ലാൻഡ് . കൂടുതൽ സവിശേഷതകളോടെയാണ് വാഹനം എത്തുന്നതെന്ന് റിപ്പോർട്ട് ഉണ്ട്. 11 ടി മുതൽ 16 ടി ജിവിഡബ്ല്യു ഐസിവി സെഗ്‌മെന്റിനെ കേറ്റർ ചെയ്യുന്നതാണ് ഇ-കോമറ്റ് സ്റ്റാർ.

വാഹനം ഉയർന്ന എഫിഷ്യൻസി, മികച്ച ടയർ ലൈഫ്, നീണ്ട സേവന ഇടവേളകൾ, മൊത്തത്തിലുള്ള കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ ഇ-കോമറ്റ് സ്റ്റാർ വാഗ്ദാനം ചെയ്യുന്നതായും കമ്പനി വ്യക്തമാക്കുന്നു.

പുതിയ അശോക് ലെയ്‌ലാൻഡ് ഇ-കോമറ്റ് സ്റ്റാറിന് പവർ ഉല്‍പ്പാദിപ്പിക്കുന്നത് BS6 H സീരീസിൽ നിന്നാണ്. നാല് സിലിണ്ടർ CRS, iGen6 സാങ്കേതികവിദ്യ 150 ബിഎച്ച്പി കരുത്തും 450 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കും. ആറ് സ്പീഡ് സിൻ‌ക്രോമെഷ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. അശോക് ലെയ്‌ലാൻഡ് ഇ-കോമറ്റ് സ്റ്റാർ 11T, 12T, 14T, 16T GVW ഹാലേജ് വിഭാഗത്തിലും 5 & 6 കം ടിപ്പർ വിഭാഗത്തിലും ലഭ്യമാണ്. സിബിസി, എഫ്എസ്ഡി, ഡിഎസ്ഡി, എച്ച്എസ്ഡി ലോഡ് ബോഡി ഓപ്ഷനുകളിൽ ഇത് 12 അടി മുതൽ 24 അടി വരെ ലഭ്യമാണ്.

Leave A Reply
error: Content is protected !!