ഒമാനിൽ സ്വദേശിവത്​കരണം ; ആരോഗ്യമേഖലയിൽ 117 ഡോക്ടർമാരെ നിയമിച്ചു

ഒമാനിൽ സ്വദേശിവത്​കരണം ; ആരോഗ്യമേഖലയിൽ 117 ഡോക്ടർമാരെ നിയമിച്ചു

മ​സ്‌ക്കറ്റ് : രാജ്യത്തെ ആ​രോ​ഗ്യ മേഖലയിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി 2021 തുടക്കം മു​ത​ൽ സെപ്റ്റംബർ 30 വ​രെ 117 ഡോ​ക്ട​ർ​മാ​രെ അ​ട​ക്കം ആ​യി​ര​ത്തി​ല​ധി​കം പേ​രെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൽ നി​യ​മി​ച്ചു. മെ​ഡി​ക്ക​ൽ, പാ​രാ​മെ​ഡി​ക്ക​ൽ, ഭ​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ഇ​വ​രെ നി​യ​മി​ച്ച​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

176 സ്വ​ദേ​ശി​ക​ളെ ഭ​ര​ണ, സാങ്ക​തി​ക വി​ദ്യ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് നി​യ​മനം നടത്തിയത് .എ​ൻ​ജി​നീ​യ​റി​ങ്, ക​മ്പ്യൂ​ട്ട​ർ വി​ഭാ​ഗ​വും ഇ​തി​ൽപ്പെടും. അതെ സമയം 133 സ്വ​ദേ​ശി​ക​ളെ മെ​ഡി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ് വി​ഭാ​ഗ​ത്തി​ലാ​ണ് നി​യ​മി​ച്ച​ത്. ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രീ​ഖിന്റെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പു​തി​യ നി​യ​മ​ന​ങ്ങ​ളെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ചൂണ്ടിക്കാട്ടുന്നു .

അതെ സമയം ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പുരോഗമിക്കുന്ന സ്വ​ദേ​ശി​വ​ത്​​ക​ര​ണം മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള വി​ദേ​ശി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. അ​ടു​ത്തി​ടെ ന​ഴ്സി​ങ് മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​ത്തി​യ​തു കാ​ര​ണം നി​ര​വ​ധി വി​ദേ​ശി​ക​ൾ​ക്ക് ജോ​ലി ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ഫാ​ർ​മ​സി​സ്​​റ്റ്​ ജോ​ലി​യ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​ൽ നി​ര​വ​ധി മ​ല​യാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ടുന്നുണ്ട് .

ന​ഴ്സി​ങ് മേ​ഖ​ല​യി​ൽ ജോ​ലി ന​ഷ്​​ടപ്പെ​ട​ൽ ഭീ​തി വ​ർ​ധി​ച്ച​തോ​ടെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കും ചേ​ക്കേ​റാ​നു​ള്ള പ​ദ്ധ​തി​യി​ലാ​ണ് പ്രവാസികൾ .

Leave A Reply
error: Content is protected !!