ഉത്ര വധം: അപ്പീലിന് ശ്രമിക്കുമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍; തീരുമാനം പൊതുസമൂഹത്തിന്റെ ആവശ്യം പരിഗണിച്ച്

ഉത്ര വധം: അപ്പീലിന് ശ്രമിക്കുമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍; തീരുമാനം പൊതുസമൂഹത്തിന്റെ ആവശ്യം പരിഗണിച്ച്

കൊല്ലം: ഉത്ര കേസിൽ അപ്പീലിന് ശ്രമിക്കുമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹൻരാജ്.

പൊതുസമൂഹത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഉത്ര കേസിൽ അപ്പീലിന് ശ്രമിക്കുമെന്ന് ജി മോഹൻരാജ്.

വിധിക്ക് കാർക്കശ്യം പോരെന്ന അഭിപ്രായം പ്രോസിക്യൂഷനില്ലെന്നും ജി മോഹൻരാജ് വ്യക്തമാക്കി. സർക്കാർ ഇളവ് ലഭിച്ചില്ലെങ്കിൽ ജീവിതാവസാനം വരെ സൂരജിന് ജയിൽ ശിക്ഷ കിട്ടുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കേസിൽ 17 വർഷത്തിന് ശേഷമേ ജീവപര്യന്തം ആരംഭിക്കുകയുള്ളു. എങ്കിലും വിധി പഠിച്ച ശേഷം അപ്പീലിന് ശ്രമിക്കുമെന്നും ജി മോഹൻരാജ് പറഞ്ഞു. .

ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.

കേസിലെ പ്രതി സൂരജിനെ ഇന്ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. കൊല്ലം ജില്ലാ ജയിലിൽ കഴിയുന്ന സൂരജിനെ രാവിലെ 11 മണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

Leave A Reply
error: Content is protected !!