കോടതിയിൽ ഹാജരാകാൻ അനാരോഗ്യം ; പ്രജ്ഞാ സിങ് താക്കൂർ ആടിത്തിമിര്‍ക്കുന്ന വിഡിയോ പുറത്ത്

കോടതിയിൽ ഹാജരാകാൻ അനാരോഗ്യം ; പ്രജ്ഞാ സിങ് താക്കൂർ ആടിത്തിമിര്‍ക്കുന്ന വിഡിയോ പുറത്ത്

ന്യൂഡൽഹി: മാലേഗാവ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുന്ന ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂർ നൃത്തം ചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത്. അനാരോഗ്യമാണ് കോടതിയിൽ ഹാജരാകാത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രജ്ഞ നിരവധി പേരോടൊപ്പം നൃത്തം ചെയ്യുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചവർ വെളിപ്പെടുത്തുന്നു . മാധ്യമപ്രവർത്തക സ്വാതി ചതുർവേദി ഉൾപ്പെടെയുള്ളവർ ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

അനാരോഗ്യമാണെന്നും ചക്രക്കസേരയിൽ മാത്രമേ സഞ്ചരിക്കാനാകൂവെന്നും അതിനാൽ നേരിട്ട് ഹാജരാകാനാകില്ലെന്ന കാരണവുമായിരുന്നു പ്രജ്ഞ നേരത്തെ കോടതിയെ അറി‍യിച്ചിരുന്നത്. എന്നാൽ, ഇതിന് പിന്നാലെ ബാസ്കറ്റ് ബോൾ കോർട്ടിലെയും വിവാഹച്ചടങ്ങിൽ നൃത്തം ചെയ്യുന്നതിന്‍റെയും വിഡിയോകളും പുറത്തുവന്നിരുന്നു. കൂടാതെ ബി.ജെ.പി എം.പി കബഡി മത്സരത്തിൽ പങ്കെടുക്കുന്ന വിഡിയോയും പ്രചരിച്ചിരുന്നു. 2008 ലെ മാലെഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായ പ്രജ്ഞ നിലവിൽ ജാമ്യത്തിലാണ്.

Leave A Reply
error: Content is protected !!