സ്കൂള്‍ ബസ്സുകളുടെ ഫിറ്റ്‌നസ്‌ പരിശോധന 20,23 തീയതികളിൽ

സ്കൂള്‍ ബസ്സുകളുടെ ഫിറ്റ്‌നസ്‌ പരിശോധന 20,23 തീയതികളിൽ

എറണാകുളം:  സ്കൂള്‍ ബസ്സുകളുടെ ഫിറ്റ്‌നസ്‌ പരിശോധന ഒക്ടോബർ 20,23 തീയതികളില്‍ സ്കൂളുകളിൽ നടത്തും. ഫിറ്റ്‌നസ്‌ പരിശോധനയ്ക്കു
തയ്യാറായ വാഹനങ്ങൾ വാഹനത്തിന്‍റെ ടാക്‌സ്‌, പെര്‍മിറ്റ്‌ , ഫിറ്റ്‌നസ്‌ പരിശോധനയ്ക്കുള്ള ഫീസ്‌, പുക പരിശോധന സര്‍ട്ടിഫിക്കറ്റ്‌,  ഇന്‍ഷുറന്‍സ്‌, സ്പീഡ്‌ ഗവര്‍ണ്ണര്‍, ജി പി എസ്‌ മുതലായവ സംബന്ധിച്ച രേഖകൾ സഹിതമുള്ള അപേക്ഷ ഒക്ടോബർ 18നകം എറണാകുളം റീജിയണല്‍ ട്രാൻസ്‌പോർട്‌ ഓഫീസര്‍ക്ക് മുൻപാകെ സമർപ്പിക്കണം.

അതേസമയം.  സ്കൂള്‍ തുറക്കുന്നതിന്‍റെ ആദ്യഘട്ടത്തില്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ല. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ബസ്സ് സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഒന്നുകൂടി ഉറപ്പാക്കണം. സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസ്സും ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

Leave A Reply
error: Content is protected !!