ചരിത്രം ആവർത്തിക്കുമോ?; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ചെന്നൈയുടെ ചങ്കിടിപ്പ് കൂട്ടുന്ന റെക്കോര്‍ഡ്

ചരിത്രം ആവർത്തിക്കുമോ?; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ചെന്നൈയുടെ ചങ്കിടിപ്പ് കൂട്ടുന്ന റെക്കോര്‍ഡ്

ഷാര്‍ജ: ഐപിഎല്ലില്‍ മൂന്നാം തവണയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍ കടക്കുന്നത്. 2012ലും 2014ലും ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ ആയിരുന്നപ്പോഴാണ് ടീം ഇതിന് മുന്‍പ് ഫൈനലിലെത്തിയത്. ഇരു തവണയും ടീം കപ്പുയര്‍ത്തുകയും ചെയ്‌തു. 2012ൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും 2014ൽ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനേയും തോൽപ്പിച്ച് കെകെആര്‍ ചാമ്പ്യന്‍മാരായി. ഫൈനലിലെത്തിയപ്പോഴെല്ലാം കപ്പുയര്‍ത്തിയ കെകെആറിന്‍റെ ചരിത്രം കലാശപ്പോരില്‍ ചെന്നൈയുടെ ചങ്കിടിപ്പ് കൂട്ടും. പിന്നീട് മൂന്ന് തവണ പ്ലേ ഓഫിലെത്തിയെങ്കിലും ടീം ഫൈനലില്‍ കടന്നിരുന്നില്ല.

കഴിഞ്ഞ രണ്ട് സീസണിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇക്കുറി ഇന്ത്യന്‍ പാദത്തിൽ നിറംമങ്ങിയെങ്കിലും യുഎഇയിൽ എത്തിയതോടെ ശക്തമായി തിരിച്ചുവരികയായിരുന്നു. എലിമിനേറ്റര്‍ കളിച്ച ശേഷം ഫൈനലിലെത്തുന്ന മൂന്നാമത്തെ ടീം എന്ന പ്രത്യേകതയും കെകെആര്‍ സ്വന്തമാക്കിയിട്ടുണ്ട്.

Leave A Reply
error: Content is protected !!