ഐപിഎൽ മത്സരം; മറക്കാന്‍ ആഗ്രഹിക്കുന്ന റെക്കോര്‍ഡിലേക്ക് കൂപ്പുകുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

ഐപിഎൽ മത്സരം; മറക്കാന്‍ ആഗ്രഹിക്കുന്ന റെക്കോര്‍ഡിലേക്ക് കൂപ്പുകുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

ഷാര്‍ജ: ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റൽസിന് മറക്കാന്‍ ആഗ്രഹിക്കുന്ന റെക്കോര്‍ഡ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയിട്ടും ഫൈനലിലെത്താതെ പ്ലേ ഓഫില്‍ പുറത്തായ രണ്ടാമത്തെ ടീം എന്ന നാണക്കേട് ഡൽഹിയുടെ പേരിലായി. 2016ലെ സീസണിൽ 18 പോയിന്‍റുമായി ഒന്നാമതെത്തിയ ഗുജറാത്ത് ലയൺസ് ക്വാളിഫയറില്‍ ബാംഗ്ലൂരിനോടും ഹൈദരാബാദിനോടും തോറ്റിരുന്നു.

ഡൽഹി ക്യാപിറ്റല്‍സ് ഇക്കുറി 20 പോയിന്‍റുമായി ഒന്നാമതെത്തിയ ശേഷം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും തോറ്റു. 150 റൺസിൽ താഴെ പ്രതിരോധിക്കാത്ത രണ്ട് ടീമുകളില്‍ ഒന്ന് എന്ന മോശം റെക്കോര്‍ഡ് മറികടക്കാനും ഡൽഹിക്ക് കഴിഞ്ഞില്ല. ഗുജറാത്ത് ലയൺസാണ് ഇവിടെയും രണ്ടാമത്തെ ടീം.

Leave A Reply
error: Content is protected !!